ആശുപത്രികൾ വർധിക്കുന്നത്​ വികസനത്തി​െൻറ സൂചനയല്ല ^​െഡപ്യൂട്ടി സ്​പീക്കർ

ആശുപത്രികൾ വർധിക്കുന്നത് വികസനത്തി​െൻറ സൂചനയല്ല -െഡപ്യൂട്ടി സ്പീക്കർ കൊല്ലം: ആശുപത്രികൾ വർധിക്കുന്നത് വികസനത്തി​െൻറ സൂചനയായി കാണാനാവില്ലെന്ന് െഡപ്യൂട്ടി സ്പീക്കർ വി. ശശി. കേരള ഗവ.ഫാർമസിസ്റ്റ് അസോസിയേഷൻ വജ്രജൂബിലി സംസ്ഥാന സേമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. ഒൗഷധജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മരുന്നുകൾ ശാസ്ത്രീയമായി വിതരണംചെയ്യാൻ ഫാർമസിസ്റ്റുകളുടെ േസവനം ജനസംഖ്യാനുപാതികമായി വർധിപ്പിക്കേണ്ടതുണ്ട്. ചികിത്സാചെലവുകൾ ക്രമാതീതമായി വർധിക്കുന്നത് ഗൗരവത്തോടെ കാണണെമന്നും അദ്ദേഹം പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫാർമസി കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഒ.സി. നവീൻചന്ദ്, ഫാർമസി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എസ്. സുഗതൻ, സുകേശൻ ചൂലിക്കാട്, ഗലീലിേയാ ജോർജ്, ടി.എൻ. രമേശ്, ഡോ.ആർ.എസ്. താക്കൂർ, പ്രശാന്ത്, ഇ.ജി. ബെന്നി, കെ.എം. മുരളീധരൻ എന്നിവർ സംസാരിച്ചു. ഫാർമസിസ്റ്റായിരുന്ന ബൈജുവി​െൻറ കുടുംബ സഹായഫണ്ട് എം. നൗഷാദ് എം.എൽ.എ കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.