കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിൽ ഇനിമുതൽ ഗാന്ധിജിയും

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിൽ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ചിത്രം സ്ഥാപിക്കാൻ നടപടിയായി. സ്വാതന്ത്ര്യം ലഭിച്ച് 71 വർഷം പിന്നിട്ടിട്ടും രാഷ്ട്രപിതാവി​െൻറ ചിത്രം സിൻഡിക്കേറ്റ് ഹാളിൽ സ്ഥാപിച്ചിരുന്നില്ല. സിൻഡിക്കേറ്റ് അംഗവും കെ.പി.സി.സി ട്രഷററുമായ ജോൺസൺ എബ്രഹാം വ്യാഴാഴ്ച കൂടിയ സിൻഡിക്കേറ്റ് യോഗത്തിൽ ഗാന്ധിജിയുടെ ഛായആചിത്രം വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് കൈമാറി. 2017 ജൂണിൽ ചേർന്ന യോഗത്തിൽ മഹാത്മഗാന്ധിയുടെ ചിത്രം സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ചുവപ്പ് നാടയിൽ കുരുങ്ങി ചിത്രം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഗാന്ധിജിയുടെ ഛായാചിത്രം വരയ്ക്കാൻ ഒന്നരലക്ഷം രൂപക്ക് ക്വട്ടേഷൻ ക്ഷണിച്ച് കരാറായതാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ലെന്ന് കഴിഞ്ഞദിവസം കൂടിയ യോഗത്തെ സർവകലാശാല രജിസ്ട്രാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജോൺസൺ എബ്രഹാം ഗാന്ധി സ്മാരകനിധിയിൽനിന്ന് വാങ്ങിയ ചിത്രം വൈസ് ചാൻസലറെ ഏൽപിച്ചത്. 1937 മുതൽ സിൻഡിക്കേറ്റ് ഹാളിൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവി​െൻറ ചിത്രം മാത്രമാണ് ഇതിന് മുമ്പ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.