മഴയും കാറ്റും: ദേശീയപാതയിലേക്ക് മരം ഒടിഞ്ഞുവീണു

ചവറ: മഴയിലും കാറ്റിലും പെട്ട് ദേശീയപാതയിലേക്ക് മരം ഒടിഞ്ഞുവീണു. ഇതേസമയം ഇതുവഴി വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ബുധനാഴ്ച രാത്രി 10ഒാടെയാണ് സംഭവം. ദേശീയപാതയിൽ ടൈറ്റാനിയം ജങ്ഷന് കിഴക്ക് വശത്തായി നിന്ന അക്കേഷ്യ മരം ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. മരം വീണതിനെ തുടർന്ന് 10 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. ചവറ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി റോഡിലേക്ക് വീണ് കിടന്ന മരം മുറിച്ചുമാറ്റി ഗതാഗതതടസ്സം ഒഴിവാക്കി. മദ്റസ പൊതുപരീക്ഷകളുടെ മൂല്യനിർണയം തുടങ്ങി ചവറ: ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡി​െൻറ നേതൃത്വത്തിൽ നടത്തിയ മദ്റസ പൊതുപരീക്ഷകളുടെ മൂല്യനിർണയം തുടങ്ങി. അഞ്ച്, ആറ് തീയതികളിലായി നടത്തിയ പൊതുപരീക്ഷയിൽ ചവറ മേഖലയിലെ 33 സ​െൻററുകളിലാണ് കുട്ടികൾ പരീക്ഷ എഴുതിയത്. ലജ്നത്തുൽ മുഅല്ലിമീ​െൻറ ചവറ മേഖല ഓഫിസിലാണ് രണ്ട് ദിവസത്തെ മൂല്യനിർണയം നടക്കുന്നത്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കുന്ന ക്യാമ്പിൽ നാല് മുതൽ പ്ലസ് വൺ വരെ മേഖലയിൽ രജിസ്റ്റർ ചെയ്ത 1958 കുട്ടികളിൽ അഞ്ച്, ഏഴ്, 10 ക്ലാസുകളിലെ ഉത്തരപേപ്പറുകൾ കേന്ദ്ര പരീക്ഷാബോർഡ് മൂല്യനിർണയം നടത്തും. നാല്, ആറ്, എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ 1151 കുട്ടികളുടെ 4604 ഉത്തരപേപ്പറുകളാണ് രണ്ട് സീനിയർ സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ മേഖലയിലെ 20 അധ്യാപകർ മൂല്യനിർണയം നടത്തുന്നത്. കേന്ദ്ര പരീക്ഷാ ബോർഡിൽനിന്ന് ഫലം എത്തുന്നതോടെ എല്ലാ ക്ലാസുകളിലെയും ഫലം പ്രസിദ്ധീകരിക്കും. കെ.എം. സുലൈമാൻകുഞ്ഞ് മൗലവി, കോയിവിള ഇ. സുലൈമാൻ കുഞ്ഞ് മുസ്ലിയാർ, ഷമീർ ഫൈസി, ജലാലുദ്ദീൻ മുസ്ലിയാർ, എൽ. അബ്ദുൽസലാം മൗലവി എന്നിവരുടെ നേതൃത്വത്തിലാണ് മൂല്യനിർണയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.