നന്ദിയോട് പച്ച നീന്തൽകുളം ഉപരോധിച്ചു

പാലോട്: നാട്ടുകാരും രക്ഷാകർത്താക്കളും വിദ്യാർഥികളും ചേർന്ന് . ക്ലബുകളെ നീന്തൽ പരിശീലനത്തിൽ പങ്കെടുപ്പിക്കുക, ജോലിചെയ്യാത്ത പരിശീലകരെ സ്ഥലംമാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വ്യാഴാഴ്ച രാവിലെ ആറുമുതൽ ഉപരോധം ആരംഭിച്ചതിനാൽ പരിശീലനം നടന്നില്ല. 10ഒാടെ സ്ഥലത്തെത്തിയ പൊലീസി​െൻറ ഇടപെടലിൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സമരസമിതി പ്രതിനിധികളുമായി ചർച്ചക്ക് തയാറായി. സ്വകാര്യ ക്ലബുകളെ പരിശീലനത്തിൽ പങ്കാളികളാക്കാൻ കഴിയില്ലെന്നും പരിശീലകരെ സംബന്ധിച്ച ആക്ഷേപം പരിശോധിക്കാമെന്നും കൗൺസിൽ നിലപാടെടുത്തു. തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പ്രതിഭാരംഗം, ഫൈറ്റേഴ്സ് ക്ലബുകളുടെ ആഭിമുഖ്യത്തിലായിരുന്നു ഏതാനുംവർഷം മുമ്പ് വരെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകിയിരുന്നത്. സ്പോർട്സ് കൗൺസിൽ കുളം ഏറ്റെടുത്തതോടെ ക്ലബുകൾ പുറത്തായി. മേയ് മൂന്ന് മുതൽ ആറ് വരെ പിരപ്പൻകോട്ട് നടന്ന ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ നന്ദിയോട് നിന്നുള്ള കുട്ടികൾക്ക് മൂന്ന് വെള്ളി മെഡൽ മാത്രമാണ് നേടാനായത്. 2012ൽ 24 സ്വർണമുൾപ്പെടെ 625 പോയൻറുമായി ഓവേറാൾ കരസ്ഥമാക്കിയ സ്ഥാനത്താണ് ഈ പിന്നാക്കാവസ്ഥ. ക്ലബുകൾ നൽകുന്ന മത്സരസ്വഭാവത്തോടെയുള്ള പരിശീലനം നിലവിൽ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്നാണ് രക്ഷാകർത്താക്കളുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.