കാര്‍ഷികരംഗത്ത് സമഗ്രവികസനം സാധ്യമാകണം- ^മുഖ്യമന്ത്രി

കാര്‍ഷികരംഗത്ത് സമഗ്രവികസനം സാധ്യമാകണം- -മുഖ്യമന്ത്രി * കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചനടത്തി തിരുവനന്തപുരം: കാര്‍ഷികരംഗത്ത് സമഗ്രവികസനം സാധ്യമാകണമെന്നും നാടി​െൻറ വികസനത്തിന് കാര്‍ഷികരംഗത്തി​െൻറ വികസനം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് കര്‍ഷക സംഘടനാ പ്രതിനിധികളുമായി തൈക്കാട് െഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. വിവിധതരം കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. കൃഷിയില്‍ കേരളത്തിേൻറതായ ബ്രാന്‍ഡഡ് ഉൽപന്നങ്ങള്‍ തയാറാക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും സംഘടനാ പ്രതിനിധികള്‍ അവതരിപ്പിച്ചു. കൃഷി, ധനം, റവന്യു, ഭക്ഷ്യ പൊതുവിതരണം, വനം, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സംയുക്തയോഗം ചേര്‍ന്ന് കാര്‍ഷികമേഖലയിലെ വിവിധപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കര്‍ഷക പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷികോൽപാദന കമീഷണര്‍ സുബ്രതോ ബിശ്വാസ് തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.