അധ്യയനം എളുപ്പമാക്കാൻ പരീക്ഷണങ്ങളുടെ പരിശീലനവുമായി അധ്യാപകർ

ചവറ: പഠനരീതിയുടെ പുതിയ പരീക്ഷണങ്ങൾക്കും അനുഭവങ്ങൾക്കും അവസരമൊരുക്കി ചവറ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടന്ന അവധിക്കാല അധ്യാപക പരിശീലനം ശ്രദ്ധേയമായി. ഗവ. എൽ.പി.എസ് കാമൻകുളങ്ങര, ചിറ്റൂർ ഗവ. യു.പി.എസ്, ചവറ എച്ച്.എസ്.എസ്, ചവറ ബി.ആർ.സി എന്നിവിടങ്ങളിലായിരുന്നു പരിശീലനം. 'ഹലോ ഇംഗ്ലീഷി'​െൻറ എട്ട് ദിവസത്തെ പരിശീലനം അധ്യാപകർക്ക് പുതിയ അനുഭവമായിരുന്നു. എൽ.പി വിഭാഗം അധ്യാപകരും യു.പി വിഭാഗം അധ്യാപകരും വളരെ താൽപര്യത്തോടെയാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഗണിതപഠനത്തിൽ ഒന്നാം ടേമിലെ മുഴുവൻ പഠനോപകരണങ്ങളും നിർമിച്ചു. പഠനോപകരണ നിർമാണം അധ്യാപകർക്ക് പുത്തൻ അനുഭവമായി. ശാസ്ത്രപരിശീലനം പരീക്ഷണങ്ങളുടെ കലവറയായി. സാമൂഹിക ശാസ്ത്രത്തിലും പരീക്ഷണങ്ങളുണ്ട് എന്നത് പരിശീലനത്തെ വേറിട്ടതാക്കി. സാമൂഹികശാസ്ത്ര പരിശീലനത്തി​െൻറ ഭാഗമായി അധ്യാപകർ കായംകുളം കൊട്ടാരം, പന്മനമനയിൽ ആശ്രമം എന്നിവ സന്ദർശിച്ചു. പരിശീലനത്തിൽ രൂപപ്പെട്ട പഠനോപകരണങ്ങൾ സ്കൂളുകൾക്ക് നൽകുന്നതി​െൻറ ഭാഗമായി ഗണിതത്തി​െൻറ പഠന സാമഗ്രികൾ ചിറ്റൂർ ഗവ. യു.പി.എസിന് നൽകി. മൂന്ന്, നാല് ക്ലാസിലെ പരിശീലനങ്ങൾ ഗണിത ലാബ്, ശാസ്ത്ര ലാബ് എന്നിവ ഒരുക്കുന്നതിനും പഠനോപകരണങ്ങൾ നിർമിക്കുന്നതിനും അധ്യാപകരെ പ്രാപ്തരാക്കി. എല്ലാ പരിശീലനങ്ങളിലും ടാലൻറ് ലാബ്, അക്കാദമിക മാസ്റ്റർ പ്ലാൻ, ഹരിതോത്സവം, ജൈവവൈവിധ്യ ഉദ്യാനം, ഉൾച്ചേർന്നുള്ള വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ചർച്ച നടന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ മുന്നാക്കത്തിലെത്തിക്കാൻ ഡോക്ടറുടെ ക്ലാസ് എല്ലാ പരിശീലനത്തിലും ഉൾപ്പെടുത്തിയിരുന്നു. ചവറ ബി.പി.ഒ ടി. ബിജു നേതൃത്വം നൽകിയ ക്യാമ്പ് ജില്ല പ്രോഗ്രാം ഓഫിസർ മിനി കുമാരി സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.