താലൂക്ക്​ ആശുപത്രിയിലെ 'റഫർ' ചെയ്യലിനെതിരെ പ്രതിഷേധം

കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിൽ നിസ്സാരരോഗം ബാധിച്ചെത്തുന്നവരെപോലും റഫർ ചെയ്യുന്ന പ്രവണതക്കെതിരെ താലൂക്ക് വികസനസമിതിയിൽ പ്രതിഷേധം. രോഗികൾക്ക് മതിയായ ചികിത്സയും പരിചരണവും നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നു. അപകടങ്ങളിൽ നിസ്സാര പരിക്കാണെങ്കിൽപോലും റഫർ ചെയ്യുന്ന രീതി മാറ്റണമെന്നായിരുന്നു മുഖ്യ ആവശ്യം. കല്ലുംമൂട്ടിൽ കടവിലെ പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുക, ആര്യൻപാടത്തെ കാർഷിക വികസനം സാധ്യമാക്കുക, ദേശീയപാത സ്ഥലമെടുപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമിതിയിൽ ചർച്ചയായി. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കമറുദ്ദീൻ മുസ്ലിയാർ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികളായ അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ശ്രീലത, ലളിത എന്നിവർ പങ്കെടുത്തു. തഹസിൽദാർ എൻ. സജിതാബീഗം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.