കൊല്ലം: നീണ്ടകര ഹാര്‍ബറിലെ ജീവനക്കാരന്‍ ഓച്ചിറ ആയിരംതെങ്ങ് സ്വദേശി അനിലിനെ (39) തങ്കശ്ശേരി ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ടു. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മയ്യനാട് സൂനാമി ഫ്ലാറ്റില്‍ ഹൈദര്‍ ഫാറൂഖ് (26), വടക്കേവിള മക്കാനി കോളനിയില്‍ പ്രിയന്‍ (28), പട്ടത്താനം നീതി നഗറില്‍ വിഷ്ണു (25), വടക്കേവിള പണിക്കരുകുളത്തിനുസമീപം വിളയില്‍ വീട്ടില്‍ നഹാസ് (26) എന്നിവരായിരുന്നു കേസിലെ ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍. അതേസമയം, മോഷണക്കുറ്റത്തിന് ഒന്നാംപ്രതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തടവില്‍ കഴിഞ്ഞ കാലാവധി പരിഗണിക്കുമ്പോള്‍ അടുത്ത ദിവസം പ്രതി ജയില്‍മോചിതനാകും. 2012 മേയ് ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. തങ്കശ്ശേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റക്ക് താമസിച്ചിരുന്ന അനിലും ഒന്നാംപ്രതിയുമായി അടുത്തിടപഴകിയിരുന്നു. അനിലില്‍ നിന്ന് തനിക്ക്് രോഗം പകര്‍ന്നിരിക്കാമെന്ന് തെറ്റിദ്ധരിച്ച് ഒന്നാംപ്രതി മറ്റ് പ്രതികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപ്പെടുത്തിയശേഷം അനിലിെൻറ ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, കാമറ തുടങ്ങിയവ കവർെന്നന്നും കേസുണ്ടായിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.