തിരുവനന്തപുരം: അന്യം നിന്നുപോയ പഴയ കാർഷിക സംസ്കാരത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താനായി സിസയും (സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) സംസ്ഥാന ജൈവ കർഷക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'അഗ്രോ ഫെസ്റ്റ്- 2018' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഴയ കാല കാർഷിക ഗ്രാമം, കാവ്, അരുവി, തടാകം, ഒാലക്കുടിൽ, കാളവണ്ടി, ചുമടുതാങ്ങി, ആൽത്തറ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവ കൂടാതെ, ഫുട്കോർട്ടും അമ്യൂസ്മെൻറ് പാർക്കും 75 ഒാളം കാർഷിക വിപണി സ്റ്റാളുകളുമുണ്ട്. രാജസ്ഥാനി സിലോഹി, കരോലി, ജമ്നാപാരി, സലവാണി, പഞ്ചാബി, രാജസ്ഥാനി ആടുകൾ ഉൾപ്പെടെ 30ഇനം ആടുകളുടെ പ്രദർശനവും നടക്കുന്നുണ്ട്. എല്ലാ ദിവസവും ആദ്യം മേളയിലെത്തുന്ന 50 പേർക്ക് മൂന്നുപച്ചക്കറി വിത്തുകൾ ഫ്രണ്ട്സ് കുടുംബശ്രീ കരകുളം സ്റ്റാളിൽനിന്ന് സൗജന്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.