കാറിലെത്തിയ കുടുംബത്തെ മർദിച്ചതായി പരാതി

ചവറ: കാർ യാത്രികരായ കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. പന്മന ചിറ്റൂർ ഉത്രാട ഭവനത്തിൽ സുരേഷ് കുമാർ (48), ഭാര്യ സുധ (39), മകൾ അമൃത (15) എന്നിവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് ഇവരുടെ വീടിന് സമീപം അയൽവാസികളായ മൂന്നുേപർ ചേർന്നാണ് വാഹനം തടഞ്ഞത്. മകളുമായി കാറിൽ വന്ന സുരേഷിനെ അയൽവാസിയായ യുവാവ് വഴിയിൽ തടഞ്ഞ് മർദിച്ചിരുന്നു. ഇതിനുശേഷം വീട്ടിലേക്ക് വരുന്നവഴി ബൈക്ക് കുറുകെ െവച്ചശേഷം ബന്ധുക്കളുമായി ചേർന്ന് വീണ്ടും മർദിക്കുകയായിരുന്നുവെന്ന് ചവറ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മകളെയും ഭർത്താവിനെയും മർദിക്കുന്നത് കണ്ട് വീട്ടിൽനിന്ന് ഓടിവന്ന് തടസ്സം പിടിക്കുന്നതിനിടെയാണ് സുധക്ക് മർദനമേറ്റത്. മൂവരും നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.