തിരുവനന്തപുരം: വേലുത്തമ്പി ദളവയുടെ 254ാം ജയന്തി ആഘോഷം ചിത്രകലാമണ്ഡലം വേലുത്തമ്പി ദളവ സ്മാരക കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ നടന്നു. കെ.പി.സി.സി മുൻ പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് അധിനിവേശ ശക്തിക്ക് മുന്നിൽ തെല്ലും കീഴടങ്ങാതെ രാജഭക്തിയും രാജ്യസ്നേഹവും സ്വന്തം ജീവിതത്തിൽ ഉൾക്കൊണ്ട് മാതൃക ഭരണം കാഴ്ചവെച്ച മനുഷ്യസ്നേഹിയും ഭരണതന്ത്രജ്ഞനുമായിരുന്നു വേലുത്തമ്പിദളവയെന്ന് അദ്ദേഹം പറഞ്ഞു. സുദർശൻ കാർത്തികപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. എം.ആർ. തമ്പാൻ സ്മാരക പ്രഭാഷണം നടത്തി. ഡോ. വിളക്കുടി രാജേന്ദ്രൻ, കല്ലിയൂർ ഗോപകുമാർ, ഡോ. പി.കെ. സുരേഷ്കുമാർ, ജി.എസ്. അജയഘോഷ്, അജിത് പാവംകോട് എന്നിവർ സംസാരിച്ചു. photo: veluthampi dalawa.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.