പുതുവത്​സര കൊലപാതകം: മൂന്ന് പ്രതികൾക്ക് കൂടി ജാമ്യം

തിരുവനന്തപുരം: പുതുവത്സരത്തലേന്ന് നടന്ന കൊലപാതകക്കേസിൽ മൂന്ന് പ്രതികൾക്ക് കൂടി തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മസ്താൻ സുനി എന്ന സുനിക്കുട്ടൻ (40), ബൈജു (47), ലൈജു എന്ന ലൈജുകുമാർ (41) എന്നീ 11 മുതൽ 13 വരെയുള്ള പ്രതികൾക്കാണ് ജാമ്യം നൽകിയത്. 30 ദിവസമായി ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2018 ലെ പുതുവത്സര ആഘോഷത്തിനിടയിൽ ഉണ്ടായ തർക്കത്തെതുടർന്നാണ് കുപ്രസിദ്ധ ഗുണ്ടയായ റസൽപുരം കെ.എസ് നിവാസിൽ പിങ്കു എന്ന അരുൺജിത്തിനെ(32) പാറക്കുഴി ഹരിജൻ കോളനിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ മൊത്തം 13 പ്രതികളാണ് ഉള്ളത്. ഇതിൽ ഒന്നു മുതൽ ഒമ്പതുവരെ പ്രതികളായ രാജീവ്, അജയൻ, ശ്രീജിത്ത്, അഭിജിത്ത്, സജീവ്, വിജീഷ്, വിജിലാൽ, വിപിൻ, രാജീവ് എന്നിവർക്ക് നേരേത്ത കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊല്ലപ്പെട്ട അരുൺജിത്തി​െൻറ പേരിൽ അമ്പതോളം കേസുകൾ ഉണ്ടെന്ന പോലീസ് റിപ്പോർട്ട് കോടതി കണക്കിലെടുത്തിരുന്നു. നേരേത്ത പ്രതികൾ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്ന ജാമ്യഹരജി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ ജില്ലകോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.