മലയാള ചലച്ചിത്രഗാനശാഖയെ വഴിതിരിച്ചുവിട്ട പ്രതിഭയാണ‌് പി. ഭാസ‌്കരൻ ^ശ്രീകുമാരൻതമ്പി

മലയാള ചലച്ചിത്രഗാനശാഖയെ വഴിതിരിച്ചുവിട്ട പ്രതിഭയാണ‌് പി. ഭാസ‌്കരൻ -ശ്രീകുമാരൻതമ്പി തിരുവനന്തപുരം: മലയാള ചലച്ചിത്രഗാനശാഖയെ വഴിതിരിച്ചുവിട്ട പ്രതിഭയാണ‌് മഹാകവി പി. ഭാസ‌്കരനെന്ന‌് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പി പറഞ്ഞു. പി. ഭാസ‌്കരൻ പ്രതിമയുടെ അനാച്ഛാദനത്തി​െൻറ ഭാഗമായി ചലച്ചിത്ര അക്കാദമി പി. ഭാസ‌്കരൻ ഗാനങ്ങളെക്കുറിച്ച‌് സംഘടിപ്പിച്ച സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ഭാസ‌്കരനുശേഷമാണ‌് മലയാള ചലച്ചിത്രഗാനശാഖയുടെ വസന്തം തുടങ്ങുന്നത‌്. പാമരന്മാർക്കായി പാട്ടെഴുതിയയാളാണ‌് അദ്ദേഹം. എന്നാൽ, സൂക്ഷ‌്മവായനയിൽ പണ്ഡിതന്മാർക്കുള്ള ആശയങ്ങളും അദ്ദേഹം പാട്ടിൽ സന്നിവേശിപ്പിച്ചിട്ടുണ്ടാകും. ആദ്യമായി വിപ്ലവഗാനമെഴുതിയതും പി. ഭാസ‌്കരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ. ജയകൃഷ‌്ണൻ പി. ഭാസ‌്കര​െൻറ ഗാനസാഹിത്യത്തെക്കുറിച്ച‌് പ്രഭാഷണം നടത്തി. പൂവച്ചൽ ഖാദർ, ചുനക്കര രാമൻകുട്ടി, വി.ടി. മുരളി, റഫീഖ‌് അഹമ്മദ‌് എന്നിവർ സംസാരിച്ചു. ടി.പി. ശാസ‌്തമംഗലം മോഡറേറ്ററായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആമുഖപ്രഭാഷണം നടത്തി. മഹേഷ‌് പഞ്ചു സ്വാഗതവും മധു ജനാർദനൻ നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച പി. ഭാസ്കര​െൻറ പ്രതിമ മാനവീയംവീഥിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.