സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലി​െൻറയും കുമാരി ഷിബുലാലി​െൻറയും നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷ​െൻറ (എസ്.ഡി.എഫ് ) വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടു ലക്ഷത്തിൽത്താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ് ലഭിക്കുക. 2018ൽ എ- പ്ലസ്, എ ഗ്രേഡുകളിൽ എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മേയ് 10 മുതൽ ജൂൺ 10 വരെ www.vidyadhan.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. 11,12 ക്ലാസുകളിൽ തുടർച്ചയായി നല്ല മാർക്കോടെ പഠനം തുടർന്നാൽ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്കും സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 91 94464 69046.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.