തിരുവനന്തപുരം: ഹൈടെക് സ്കൂള്‍ പദ്ധതിയിൽ ആദ്യഗഡുവായി 3.74 കോടി അനുവദിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. 45,000 ക്ലാസ്‌മുറികള്‍ ഹൈടെക് ആക്കുന്നതിെൻറ ഭാഗമായി സ്കൂളുകള്‍ക്ക് 34,500 ക്ലാസ്‌മുറികള്‍ക്കുള്ള ലാപ്‌ടോപ്പുകളും മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും മൗണ്ടിങ് കിറ്റുകളും യു.എസ്.ബി സ്പീക്കറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ 20,728 ക്ലാസ് മുറികളില്‍ പ്രൊജക്ടര്‍ സ്ഥാപിക്കുന്നതിനും 11,115 ക്ലാസ് മുറികളില്‍ സ്ക്രീനിന് പകരം ഭിത്തി പെയിൻറ് ചെയ്യുന്നതിനുമായാണ് 3.74 കോടി അനുവദിച്ചത്. കൈറ്റും സ്കൂളുകളും തമ്മില്‍ ഒപ്പിട്ടിട്ടുള്ള ധാരണാപത്രപ്രകാരം പുറത്തിറക്കിയ മാര്‍ഗനിർദേശങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ക്ലാസ് മുറി ഒന്നിന് ഇൻസ്റ്റലേഷന് 1000- രൂപ വീതവും ഭിത്തി പെയിൻറിങ്ങിന് 1500 രൂപ വീതവുമാണ് അനുവദിച്ചത്. ഈ തുക കൈറ്റിെൻറ ജില്ലാ ഓഫിസുകള്‍വഴി സ്കൂളുകളുടെ ഐ.ടി അഡ്വൈസറി അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യും. അടുത്ത അധ്യയനവര്‍ഷാരംഭം മുതല്‍തന്നെ ക്ലാസ് മുറികളില്‍ ഐ.സി.ടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിനാല്‍ മേയ് 18-നകം സ്കൂളുകള്‍ ഇൻസ്റ്റലേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അന്‍വര്‍ സാദത്ത് അറിയിച്ചു. മേയ് 20 മുതല്‍ സ്കൂളുകളില്‍ പ്രത്യേക ഓഡിറ്റ് നടത്തും. അവശേഷിക്കുന്ന ക്ലാസ്‍ മുറികള്‍ക്കുള്ള തുക അടുത്തഘട്ടമായി ഉടന്‍ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.