അഞ്ചൽ ഫെസ്​റ്റിന് തിരക്കേറി

അഞ്ചൽ: വർണ, ശബ്ദ, ദൃശ്യവിസ്മയങ്ങളുമായി ആരംഭിച്ച . അഞ്ചൽ-ആയൂർ പാതയിൽ ഇടമുളയ്ക്കൽ കുരിശുംമൂട് ജങ്ഷനിലാണ് ഫെസ്റ്റ് നടക്കുന്നത്. താജ്മഹലി​െൻറ മാതൃകയിലുള്ള പ്രവേശന കവാടം ഏറെ ആകർഷകമാണ്. കുട്ടികൾക്കും മധ്യപ്രായക്കാർക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനുള്ള ഏറെ വിഭവങ്ങളാണ് സംഘാടകർ ഉള്ളിൽ ഒരുക്കിയിട്ടുള്ളത്. ഒട്ടകം, കുതിര, കഴുത, അപൂർവ ജനുസ്സിലുള്ള പശു, കാള തുടങ്ങിയ മൃഗങ്ങൾ, മഞ്ഞുമല, ഗോസ്റ്റ് ഹൗസ്, മരണക്കിണർ, ജലവർണവിസ്മയം, ഫുഡ്കോർട്ട്, സസ്യപുഷ്പഫലപ്രദർശനം, ഗാർഹികോപകരണങ്ങളുടെ പ്രദർശനവും വിപണവും ഉൾപ്പെടെ നിരവധി വിസ്മയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും വൈകീട്ട് മൂന്ന് മുതൽ ഒമ്പതുവരെയാണ് പ്രദർശനം. ഫെസ്റ്റ് ഈ മാസം 20ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.