ഉറിയാക്കോട് സുരക്ഷ കാമറകള്‍ സ്ഥാപിക്കുന്നു

കാട്ടാക്കട: ഉറിയാക്കോട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമം മുഴുവന്‍ സുരക്ഷ കാമറകള്‍ സ്ഥാപിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും യാചകരും ഉയര്‍ത്തുന്ന ഭീഷണിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീടിനും പൊതുസ്വത്തിനും നേരെ ഉയരുന്ന വെല്ലുവിളിക്കുമെതിരെയാണ് പൊലീസി​െൻറ സഹായത്തോടെ കാമറകള്‍ സ്ഥാപിക്കുന്നത്. കാമറ സ്ഥാപിക്കുന്നതി​െൻറ ഒന്നാംഘട്ട ഉദ്ഘാടനം 23ന് വൈകീട്ട് അഞ്ചിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിക്കും. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. യോഗത്തില്‍ പത്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ ആദരിക്കും. ഉറിയാക്കോട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഭൂരഹിതരായ നിര്‍ധനര്‍ക്ക് ആധാരവിതരണവും നടക്കും. പ്രവര്‍ത്തനങ്ങള്‍ക്കായി ഡി. സത്യനേശന്‍ ചെയര്‍മാനായും ഉറിയാക്കോട് ബിജു കണ്‍വീനറായും സ്വഗതസംഘം രൂപവത്കരിച്ചു. ഉറിയാക്കോട് മുതല്‍ പൂതംകോട് സാരാഭായി, വട്ടവിള ജങ്ഷന്‍ (സൈമണ്‍റോഡ്‌), എല്‍.പി.എസ് ജങ്ഷന്‍, കൊണ്ണിയൂര്‍ (അയന്തിചിറ) വരെ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി ആറ് കിലോമീറ്റര്‍ ചുറ്റളവിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടം 40 കാമറകൾ സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.