വിതുര: മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ 70ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ശബരീനാഥൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ 'എഴുത്തൊരുമ' മാഗസിൻ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജെ. വേലപ്പൻ, വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി, എസ്. സഞ്ജയൻ, എസ്. അനിൽ കുമാർ, ചായം സുധാകരൻ, എസ്. ജയേന്ദ്രകുമാർ, കെ. കൃഷ്ണൻ നായർ, എം. സന്തോഷ് കുമാർ, എം. മനേഷ്, എൻ. ഗോപാലകൃഷ്ണൻ, ടി.വി. രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.. ഗ്രന്ഥശാലാ മുൻ സെക്രട്ടറി കൂടിയായ ചെറ്റച്ചല്‍ സഹദേവന്‍, രോഹിണി കൾച്ചറൽ വേദി ചെയർമാൻ പി. വിജയൻ നായർ, എസ്.എസ്.എല്‍.സി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടിയ ചെറ്റച്ചൽ ഗവ. ഹൈസ്കൂൾ പ്രഥമാധ്യാപിക കെ.പി. പത്മജ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായ വിതുര ഗവ. യു.പി.എസിലെ പ്രഥമാധ്യാപിക എൽ. പുഷ്പലത എന്നിവരെ ആദരിച്ചു. മാധ്യമ സെമിനാർ മുൻ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിഷ്ണു വംശ, ബിമൽ പേരയം എന്നിവർ സംസാരിച്ചു. സുരീഷ് മോഡറേറ്ററായി. കവിയരങ്ങ് പൂവച്ചൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഡോ. ചായം ധർമരാജൻ, അസിം താന്നിമൂട്, കൊന്നമൂട് വിജു, സപ്തപുരം അപ്പുക്കുട്ടൻ എന്നിവർ കവിത അവതരിപ്പിച്ചു. ഡോ.കെ. ഷിബു സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.