കാറ്റിലും മഴയിലും ഇളമാട്, വെളിനല്ലൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം

ഓയൂർ: ശക്തമായ കാറ്റിലും മഴയിലും ഇളമാട്, വെളിനല്ലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. മരം വീണ് മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മിക്കയിടങ്ങളിലും വൈദ്യുതിബന്ധം താറുമാറായി. പൂയപ്പള്ളി -ആയൂർ റോഡിലും മറ്റ് ഗ്രാമീണറോഡുകളിലും മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. മഴക്കൊപ്പമെത്തിയ കാറ്റിൽ റബർ, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങളും വാഴ, മരച്ചീനി, പച്ചക്കറികൾ ഉൾപ്പെടെ കാർഷികവിളകളും നശിച്ചു. അമ്പലംകുന്ന്, ചെങ്കൂർ പണയിൽ വീട്ടിൽ ഹക്കീം, മുളയറച്ചാൽ അൽത്താഫ് മൻസിലിൽ ഫസീലാബീവി, കോട്ടയ്ക്കവിള കമലവിലാസത്തിൽ കമലമ്മ എന്നിവരുടെ വീടുകളാണ് തകർന്നത്. ഹക്കീമി​െൻറ വീടിന് മുകളിലേക്ക് സമീപെത്ത പ്ലാവി​െൻറ കൊമ്പ് ഒടിഞ്ഞുവീണ് ഓടും, ടിൻഷീറ്റും പാകിയ മേൽക്കൂര തകർന്നു. ഈ സമയം വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഹക്കീമി​െൻറ ഭാര്യ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. ഫസീലയുടെ ഷീറ്റ് മേഞ്ഞ വീടി​െൻറ മേൽക്കൂരക്ക് മുകളിൽ തേക്ക് മരം ഒടിഞ്ഞുവീണായിരുന്നു അപകടം. കമലമ്മയുടെ വീടിനും മരം വീണാണ് കേടുപാട്. കാരാളികോണം പുരന്തരപുത്തൻവീട്ടിൽ അബ്ദുൽ റഹ്മാ​െൻറ 800ഉം യൂനുസ് കുട്ടിയുടെ 200ഉം ഹിലാൽ മൻസിലിൽ അബ്ദുൽ ഹമീദ് റാവുത്തറുടെ 150ഉം റിയാസ് മൻസിലിൽ അബ്ദുൽ സലീമി​െൻറ 35ഉം, കുരിയോട് പുത്തൻവീട്ടിൽ ഇബ്രാഹിമി​െൻറ 200 ഉം വാഴകൾ നശിച്ചു. കുരന്തര ഷാഹിദ്യൂസഫി​െൻറ 20 സ​െൻറിലുള്ള പച്ചക്കറി കൃഷിയും എൻ.എസ് മൻസിലിൽ േപ്രംനസീറി​െൻറ 200ലധികം വാഴകളും ഷംനാദ്, അബ്ദുൽസലാം, ബഷീർ, ദിലീപ്, സഹദേവൻ എന്നിവരുടെ വാഴകൃഷിയും നശിച്ചു. തോമസ് കോട്ടയ്ക്കവിള, അനിത കോട്ടയ്ക്കവിള, ഉസ്മാൻ റാവുത്തർ, നജീബ്, സജീവ്, പ്രസാദ്, ഹരിപ്രസാദ് തുടങ്ങിയവരുടെ 500ൽപരം റബർ മരങ്ങളും ഒടിഞ്ഞും കടപുഴകിയും വീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.