കൊല്ലം: എൽ.പി, യു.പി അധ്യാപക പരിശീലനം രണ്ടാംഘട്ടം ജില്ലയിൽ എട്ടിന് ആരംഭിക്കും. ക്ലാസും വിഷയവും ബി.ആർ.സികളും ചുവടെ. വിഷയം ബ്രാക്കറ്റിൽ. ക്ലാസ് ഒന്ന്, രണ്ട് (ഇംഗ്ലീഷ്). ചടയമംഗലം, ചാത്തന്നൂർ, വെളിയം. മറ്റ് സബ് ജില്ലകളിലെ ഒന്നാംഘട്ട പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് ചടയമംഗലം, വെളിയം ബി.ആർ.സികളിൽ പങ്കെടുക്കാം. മൂന്ന്, നാല് (ഇംഗ്ലീഷ്). ചാത്തന്നൂർ, വെളിയം. ഒന്നാംഘട്ട പരിശീലനത്തിൽ പങ്കെടുക്കാത്തവർ വെളിയം ബി.ആർ.സി യിൽ പങ്കെടുക്കണം. ഒന്ന് (ജനറൽ) - ചവറ. മറ്റ് സബ് ജില്ലകളിലെ പരിശീലനത്തിൽ പങ്കെടുക്കാത്തവർക്ക് ചവറ ബി.ആർ.സിയിൽ പങ്കെടുക്കണം. രണ്ട് (ജനറൽ) - ചവറ, വെളിയം. ഒന്നാംഘട്ടത്തിൽ പങ്കെടുക്കാത്തവർക്ക് ചവറയിലോ വെളിയത്തോ പങ്കെടുക്കാം. മൂന്ന്, നാല് (ജനറൽ) - കൊല്ലം. ഒന്നാംഘട്ടത്തിൽ പങ്കെടുക്കാത്തവർക്ക് കൊല്ലം ബി.ആർ.സിയിൽ പങ്കെടുക്കാം. യു.പി (ഹിന്ദി) - പുനലൂർ. ഒന്നാംഘട്ടത്തിൽ പങ്കെടുക്കാത്തവർക്ക് പുനലൂർ ബി.ആർ.സിയിൽ പങ്കെടുക്കാം. എൽ.പി, യു.പി (സംസ്കൃതം) - ചാത്തന്നൂർ, കൊല്ലം, കൊട്ടാരക്കര. ഒന്നാംഘട്ടത്തിൽ പങ്കെടുക്കാത്തവർക്ക് ഇതേ സെൻററുകളിൽ പങ്കെടുക്കാം. എൽ.പി/യു.പി (തമിഴ്) -അഞ്ചൽ. ജില്ലയിൽ യു.പി വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം, അടിസ്ഥാന ശാസ്ത്രം, സോഷ്യൽ സയൻസ്, ഗണിതം വിഷയങ്ങളിൽ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് മേയ് എട്ട് മുതൽ കൊട്ടാരക്കര ബി.ആർ.സി യിൽ നടക്കുന്ന ലൂസേഴ്സ് ബാച്ചിൽ പങ്കെടുക്കാമെന്നും ജില്ല േപ്രാജക്ട് ഓഫിസർ അറിയിച്ചു. കുടുംബശ്രീ ആജീവിക ഏവം കൗശൽദിനം ആചരിച്ചു കൊല്ലം: കുടുംബശ്രീ ജില്ലാ മിഷെൻറ ആഭിമുഖ്യത്തിൽ ജില്ലാതല ഡി.ഡി.യു.ജി.കെ.വൈ ആജീവിക ഏവം കൗശൽ ദിനം ആചരിച്ചു. ഭരണിക്കാവിൽ നടന്ന വാക്കത്തോൺ കെ. സോമപ്രസാദ് എം.പി ഫ്ലാഗ്ഓഫ് ചെയ്തു. ജില്ലാ മിഷൻ കോഓഡിനേറ്റർ എ.ജി. സന്തോഷ്, അസി. കോഓഡിനേറ്റർ വി.ആർ. അജു എന്നിവർ പങ്കെടുത്തു. സമ്മേളനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. സുമ ഉദ്ഘാടനം ചെയ്തു. ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ദർശൻ അധ്യക്ഷത വഹിച്ചു. ഡോ. ടി. ബിജു ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.