നിലവാരം നിലനിർത്തി ചവറയിലെ സർക്കാർ സ്കൂളുകൾ

ചവറ: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ചവറയിലെ സർക്കാർ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി. 95 ശതമാനത്തിന് മുകളിലാണ് എല്ലാ സ്കൂളുകളുടെയും വിജയം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് ചവറ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ-305 കുട്ടികൾ. കുറവ് പുത്തൻതുറ അരയ സേവാ ഹയർ സെക്കൻഡറി സ്കൂൾ- 41കുട്ടികൾ. തുടർച്ചയായി അഞ്ചുതവണ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച പുത്തൻതുറ എ.എസ് ഹയർ സെക്കൻഡറി സ്കൂളിന് നേട്ടം ആവർത്തിക്കാനായില്ല. 40 കുട്ടികളാണ് വിജയിച്ചത്. ചവറ ഹയർ സെക്കൻഡറി സ്‌കൂളിൽ 305 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 298 കുട്ടികൾ വിജയിച്ചു. എല്ലാ വിഷയത്തിനും 36 കുട്ടികൾ എ പ്ലസ് നേടി. 97.7 ശതമാനമാണ് വിജയം. ചവറ ഗേൾസ് ഹൈസ്കൂളിന് 97.6 ശതമാനം വിജയമുണ്ട്. 83കുട്ടികളിൽ 81പേർ വിജയിച്ചപ്പോൾ അഞ്ചുപേർ ഫുൾ എ പ്ലസ് നേടി. കോയിവിള അയ്യൻകോയിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 297 കുട്ടികളിൽ 290പേർ വിജയിച്ചു. 24 ഫുൾ എ പ്ലസോടെ 98 ശതമാനമാണ് വിജയം. പന്മനമനയിൽ ശ്രീബാല ഭട്ടാരക വിലാസം സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിന് 98.2 ശതമാനമാണ് വിജയം. 234 കുട്ടികളിൽ 230 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 17 കുട്ടികൾക്കാണ് ഫുൾ എ പ്ലസ്. വടക്കുംതല എസ്.വി.പി.എം ഹൈസ്കൂളിൽ 234 കുട്ടികളിൽ 217 പേർ വിജയിച്ചു. 32 കുട്ടികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. 94 ശതമാനം വിജയം. ഗുഹാനന്ദപുരം ഹയർ സെക്കൻഡറി സ്കൂൾ 97.4 ശതമാനം വിജയം നേടി. 110 കുട്ടികളിൽ 107പേർ വിജയിച്ചു. എട്ട് ഫുൾ എ പ്ലസുണ്ട്. തേവലക്കര ബോയ്സ് സ്കൂളിൽ 193 കുട്ടികളിൽ 184 പേർ വിജയിച്ചു. 10 ഫുൾ എ പ്ലസുണ്ട്. 95.33 ശതമാനം വിജയം. ഗേൾസ് സ്കൂളിൽ 190കുട്ടികളിൽ 186 കുട്ടികൾ വിജയിച്ചു. വിജയശതമാനം 97.89. 23 കുട്ടികൾ ഫുൾ എ പ്ലസ് നേടി. ചവറ കൊറ്റൻകുളങ്ങര വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 175 കുട്ടികളിൽ 166 കുട്ടികൾ വിജയിച്ചു. 17 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 94.85 ശതമാനം വിജയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.