ജനനംപോലെ പരീക്ഷയിലും ഇരട്ടിമധുരം നൽകി തീർഥയും പുണ്യയും

ചവറ: കടിഞ്ഞൂൽ പ്രസവത്തിലെ കൺമണികൾ മത്സരിച്ച് പഠിച്ചതോടെ മുരുകവിലാസത്തിൽ ഇരട്ടിമധുരം. ഒന്നിച്ച് ജനിച്ച് കളിച്ച് പഠിച്ച് വളർന്ന ഇരട്ടകളാണ് മാതാപിതാക്കൾക്ക് നൽകിയ വാക്ക് അക്ഷരംപ്രതി പാലിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. പന്മന മുരുകവിലാസത്തിൽ മുരുകൻ-ബിന്ദു ദമ്പതികളുടെ മക്കളായ തീർഥയും പുണ്യയുമാണ് വീടിനും വിദ്യാലയത്തിനും മധുരവിജയം സമ്മാനിച്ചത്. ചവറ ഐ.ആർ.ഇയിലെ സിവിൽ ഫോറം തൊഴിലാളിയായ മുരുക​െൻറയും വലിയം സെൻട്രൽ സ്കൂൾ ജീവനക്കാരിയായ ബിന്ദുവി​െൻറയും വലിയ ആഗ്രഹമായിരുന്നു കൺമണികൾ പത്താം ക്ലാസിൽ ഉന്നതവിജയം നേടുന്നത്. മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്കരിച്ച തീർഥയും പുണ്യയും തുടർപഠനവും ഒരുമിച്ച് മതിയെന്ന തീരുമാനത്തിലാണ്. കോവിൽതോട്ടം ലൂർദ് മാതാ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ ഇരുവർക്കും അധ്യാപികമാരാകാനാണ് ആഗ്രഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.