രണ്ടാംവട്ടവും നൂറ​​ുമേനി മികവിൽ മുളങ്കാടകം ഗവ. എച്ച്​.എസ്​.എസ്​

കാവനാട്: തുടർച്ചയായി രണ്ടാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി സർക്കാർ സ്കൂൾ നാടിന് അഭിമാനമായി. പടിഞ്ഞാറെ കൊല്ലം മുളങ്കാടകം ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് ഇക്കുറിയും നൂറിൽ നൂറ് വിജയം കൊയ്തത്. പരീക്ഷ എഴുതിയ 39 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. പഠന മികവിനെ തുടർന്ന് ഈ സർക്കാർ സ്‌കൂളിൽ ഇപ്പോൾ വിദ്യാർഥികളുടെ എണ്ണം കൂടിവരുകയാണെന്നും അടുത്ത അധ്യയനവർഷം പത്താം ക്ലാസിൽ ഇഗ്ലീഷ് മീഡിയം ഡിവിഷൻ ഉണ്ടാകുമെന്നും അധ്യാപകർ പറഞ്ഞു. അധ്യാപകരുടെയും വിദ്യാർഥികളുടെയും നിരന്തരമായ പരിശ്രമമാണ് ഈ വിജയത്തിന് കാരണമെന്ന് പ്രധാനാധ്യാപിക സൂര്യകുമാരിയും പി.ടി.എ പ്രസിഡൻറ് കാവനാട് ശ്രീകുമാറും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.