അഞ്ചൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ അഞ്ചൽ മേഖലയിലെ . ഏറ്റവുംകൂടുതൽ പേർ എ പ്ലസ് നേടിയത് അഞ്ചൽ ഗവ. വെസ്റ്റ് സ്കൂളിലാണ്. 92 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. ഇവിടെ പരീക്ഷയെഴുതിയ 559 പേരിൽ 551 പേർ വിജയിച്ചു. ഗവ. ഈസ്റ്റ് സ്കൂളിലെ 114 പേരിൽ 112 പേർ വിജയിക്കുകയും ഒമ്പത് പേർ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. കരുകോൺ ഗവ. സ്കൂളിൽ പരീക്ഷയെഴുതിയ 63 പേരിൽ 62 പേർ വിജയിക്കുകയും 10 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. ഏരൂർ ഗവ. സ്കൂളിൽ 143 പേരിൽ 141 പേർ വിജയിക്കുകയും 10 പേർ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. നെട്ടയം ഗവ. സ്കൂളിൽ 42 പേരിൽ 41 പേർ വിജയിക്കുകയും 12 പേർ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. ചണ്ണപ്പേട്ട എം.ടി.എച്ച്.എസിൽ 93 പേരിൽ 90 പേർ വിജയിച്ചു. ഇടമുളയ്ക്കൽ ഗവ. ജവഹർ സ്കൂൾ, പുത്തയം ആൾ സെയ്ൻറ്സ് എച്ച്.എസ്, അയിലറ എച്ച്.എസ് എന്നീ വിദ്യാലയങ്ങൾ 100 ശതമാനം വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.