സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസറെ ഉപരോധിച്ചു

ഓയൂർ: വെളിനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസറെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങുക, പാലിയേറ്റീവ് കെയർ വാഹനത്തിന് പുതിയ ടെൻഡർ വിളിക്കുക, മരാമത്ത് പണിയിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. ബി.ജെ.പി ചടയമംഗലം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് കരിങ്ങന്നൂർ മനോജ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസറുമായുള്ള ചർച്ചയിൽ പാലിയേറ്റീവ് കെയറി​െൻറ വാഹനത്തിനായി പുതിയ ടെൻഡർ വിളിക്കാമെന്ന് അറിയിച്ചതായി നേതാക്കൾ പറഞ്ഞു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജയകുമാർ, സെക്രട്ടറി ടി.കെ. മനു, മീയന വാർഡ് അംഗം സുനിൽകുമാർ, ഓയൂർ ടൗൺ വാർഡ് പ്രസിഡൻറ് രാജപ്പൻ, സെക്രട്ടറി രാജേന്ദ്രൻപിള്ള, പുതുശ്ശേരി മനോജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.