തലവൂർ വില്ലേജ്​ ഒാഫിസ്​ പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലേക്ക്​ മാറ്റി

കുന്നിക്കോട്: തലവൂര്‍ വില്ലേജ് ഓഫിസി​െൻറ പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. തലവൂര്‍ ഇന്ത്യന്‍ ബാങ്കിന് സമീപത്തെ തൃക്കൊന്നമര്‍കോട് ദേവസ്വത്തി​െൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് ഓഫിസ് പ്രവര്‍ത്തനം മാറ്റിയത്. പുതിയകെട്ടിടം നിർമിക്കുന്നത് വരെ സൗജന്യമായി പ്രവര്‍ത്തിക്കാനാണ് ദേവസ്വം കെട്ടിടം റവന്യൂ വകുപ്പിന് വിട്ട് നല്‍കിയത്. പത്തനാപുരം തഹസില്‍ദാര്‍ ടി.സി ബാബുകുട്ടിയുടെ നേതൃത്വത്തില്‍ പത്തോളം ജീവനക്കാരുടെ പരിശ്രമത്താലാണ് ഓഫിസ് സാമഗ്രികള്‍ താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്. ഓഫിസുകള്‍ വ്യാഴാഴ്ച വൈകീട്ടോടെ തന്നെ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു. ദേവസ്വം അധികൃതരുടെ കൈയില്‍നിന്ന് കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എ താക്കോല്‍ ഏറ്റുവാങ്ങി തഹസില്‍ദാര്‍ക്ക് കൈമാറി. റവന്യൂ ജീവനക്കാരായ കെ.ആര്‍. മിനി, എം. റഹീം, നസിയ, നന്ദകുമാര്‍, ഷാജി ദേവ്, ഹരിസുധന്‍, ദേവസ്വം പ്രസിഡൻറ് സന്തോഷ്കുമാർ, മാനേജര്‍ വേണുഗോപാല്‍, സെക്രട്ടറി സുരേഷ്കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.