'ഫാഷിസത്തിനെതിരെ ഹ്യൂമനിസം' കൂട്ടായ്​മ ​എട്ടിന്​

കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ആഭിമുഖ്യത്തിൽ 'ഫാഷിസത്തിനെതിരെ ഹ്യൂമനിസ'മെന്ന മുദ്രാവാക്യവുമായി മതേതര ജനകീയകൂട്ടായ്മ നടത്തും. ചൊവ്വാഴ്ച വൈകീട്ട് നാലിന് കർബലയിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിക്കും. പന്ന്യൻ രവീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, എൻ.കെ. േപ്രമചന്ദ്രൻ എം.പി, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഗുരുരത്നം ജ്ഞാനതപസ്വി, നിയുക്ത കൊല്ലം ബിഷപ് പോൾ ആൻറണി മുല്ലശ്ശേരി തുടങ്ങിയവർ പ്രഭാഷണം നടത്തും. കേരളത്തിൽനിന്ന് സിവിൽ സർവിസ് പ്രവേശനം ലഭിച്ച യുവപ്രതിഭകളെ ചടങ്ങിൽ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.