തിരുവനന്തപുരം: സഹോദരിയുടെ ശവമഞ്ചത്തിലേക്ക് നിറകണ്ണുകളോടെ നോക്കിനിൽക്കാനെ ഇൽസിക്ക് സാധിച്ചുള്ളൂ. അവസാനം തൈക്കാട് ശാന്തികവാടത്തിലെ കൂട്ടിയിട്ട വിറകിന് മുകളിലേക്ക് ജീവെൻറ പാതി എരിഞ്ഞടങ്ങുന്നതും കണ്ട് തോരാത്ത കണ്ണീരുമായി ദൈവത്തിെൻറ സ്വന്തം നാടും ശാന്തികവാടത്തിെൻറ പടികളും ഇൽസി ഇറങ്ങി. വ്യാഴാഴ‌്ച വൈകീട്ട‌് നാലിന് തൈക്കാട‌് ശാന്തികവാടത്തിൽ നടന്ന സംസ‌്കാരച്ചടങ്ങിൽ ഭർത്താവ‌് ആൻഡ്രൂസ‌്, ലാത്വിയയിൽനിന്നെത്തിയ ബന്ധുക്കൾ തുടങ്ങിയവർ അേന്ത്യാപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുഷ‌്പചക്രം അർപ്പിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര സംസ‌്കാര കർമങ്ങൾക്ക‌് നേതൃത്വം നൽകി. സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, കോൺഗ്രസ‌് നേതാവ‌് പന്തളം സുധാകരൻ, അന്വേഷണ സംഘത്തിന‌് മേൽനോട്ടം വഹിക്കുന്ന ഐ.ജി മനോജ‌് എബ്രഹാം, സിറ്റി പൊലീസ‌് കമീഷണർ പി. പ്രകാശ‌് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ബന്ധുക്കൾക്ക‌് മാത്രമാണ‌് അേന്ത്യാപചാരം അർപ്പിക്കാൻ അവസരം നൽകിയത‌്. ചിതാഭസ്മം നാട്ടിലേക്കു കൊണ്ടുപോയി വീടിനു മുന്നിലെ പൂന്തോട്ടത്തിൽ സൂക്ഷിക്കാനാണ് യുവതിയുടെ ബന്ധുക്കളുടെ തീരുമാനം. വിനോദസഞ്ചാര വകുപ്പാണ‌് സംസ‌്കാരച്ചടങ്ങുകൾക്ക‌് മേൽനോട്ടം വഹിച്ചത‌്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.