വിദേശവനിതയുടെ സംസ്‌കാരം പെട്ടെന്ന് നടത്തിയത് ദുരൂഹം ^വി. മുരളീധരന്‍

വിദേശവനിതയുടെ സംസ്‌കാരം പെട്ടെന്ന് നടത്തിയത് ദുരൂഹം -വി. മുരളീധരന്‍ തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനനുവദിക്കാതെ തിടുക്കത്തില്‍ സംസ്‌കാരച്ചടങ്ങ് നടത്തുകയും അവരുടെ ഭര്‍ത്താവിനെയും സഹോദരിയെയും തിടുക്കപ്പെട്ട് തിരിച്ചയക്കുന്നതിനും പിന്നിൽ ദുരൂഹതയുണ്ടെന്ന് വി. മുരളീധരൻ എം.പി ആരോപിച്ചു. പ്രതികളെ പിടികൂടിയെന്ന് പൊലീസ് പറയുമ്പോഴും ഒത്തുചേരാത്ത നിരവധി കണ്ണികള്‍ ബാക്കിയുണ്ട് . വിദേശവനിതയെ കാണാതായതു മുതല്‍ പൊലീസ് നടത്തിയ അന്വേഷണം സംബന്ധിച്ച് സഹോദരി പരാതി പറയുകയും സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതുമാണ്. കോവളത്തുനിന്ന് മൃതദേഹം കണ്ടെത്തിയതിനുശേഷവും പൊലീസി​െൻറ അന്വേഷണം ശരിയായ നിലയില്‍ ആയിരുന്നില്ലെന്ന് ഭർത്താവും സഹോദരിയും പറഞ്ഞതാണ്. മുഖ്യമന്ത്രിയെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള പരാതിയും അവര്‍ ഉയര്‍ത്തിയിരുന്നു. പക്ഷേ, സഹോദരി ത​െൻറ അഭിപ്രായങ്ങള്‍ പെട്ടെന്ന് മാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. പൊലീസി​െൻറ ഉന്നതതല ഇടപെടലാണ് ഇതിനു പിന്നിലെന്ന് സംശയമുണ്ട്. സര്‍ക്കാറിന് ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ ഭർത്താവിനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയതായി സംശയിക്കണം. മയക്കുമരുന്നു കേസിലും മറ്റും കുടുക്കുമെന്നും സര്‍ക്കാറിനെക്കുറിച്ച് നല്ല വാക്കുപറഞ്ഞ് എത്രയും പെട്ടെന്ന് തിരിച്ചുപോകണമെന്നുമുള്ള ഭീഷണിക്കു മുന്നില്‍ അവര്‍ വഴങ്ങുകയായിരുന്നു. സ്വന്തം നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുകയോ സര്‍ക്കാറിനെ വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവരുകയോ ചെയ്യാതിരിക്കാനാണ് ശാന്തികവാടത്തില്‍തന്നെ കത്തിച്ചുകളയുന്നതിനുള്ള തന്ത്രം മെനഞ്ഞതെന്നുവേണം കരുതാന്‍. ഇതിനെല്ലാം പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുരളീധരൻ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.