വിദേശയുവതിയുടെ മരണം: അന്വേഷണസംഘത്തിന്​ ബാഡ്​ജ്​ ഒാഫ്​ ഹോണർ നൽകും ^ഡി.ജി.പി

വിദേശയുവതിയുടെ മരണം: അന്വേഷണസംഘത്തിന് ബാഡ്ജ് ഒാഫ് ഹോണർ നൽകും -ഡി.ജി.പി തിരുവനന്തപുരം: കോവളം കാണാനെത്തിയ വിദേശയുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഒാഫ് ഒാണർ സമ്മാനിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരള പൊലീസിന് വെല്ലുവിളിനിറഞ്ഞ അന്വേഷണമായിരുന്നു ഇൗ േകസ്. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്ത് പരിശോധനകൾ നടത്താൻ തയാറാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് പരിശോധന, യുവതിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം എന്നിവ േക്രാഡീകരിച്ച് നടത്തിയ അന്വേഷണവും മൃതദേഹം കാണപ്പെട്ട പൊന്തക്കാട്ടിൽനിന്ന് ലഭിച്ച തലമുടിയിഴകളെക്കുറിച്ചുള്ള അന്വേഷണത്തിനും ഒടുവിലാണ് കൊലപാതകത്തിന് പിന്നിൽ പ്രദേശവാസികളാണെന്ന് കണ്ടെത്തിയത്. കേരള പോലീസിന് അഭിമാനിക്കാവുന്ന അന്വേഷണമാണ് ഐജി. മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. അന്വേഷണം നന്നായി നടത്തിയതിൽ അഭിനന്ദിച്ച് തനിക്ക് വിദേശ രാജ്യങ്ങളിൽനിന്നും ഫോൺകോളുകൾ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാനഭംഗത്തിനിരയായവരുടെ പേരുകൾ മാധ്യമങ്ങൾ വെളിപ്പെടുത്തരുതെന്ന് നിയമമുള്ളതിനാൽ മാധ്യമ പ്രവർത്തകർ വിദേശ യുവതിയുടെ പേര് പരാമർശിക്കുന്നത് ഒഴിവാക്കണമെന്ന് ബെഹ്റ അഭ്യർഥിച്ചു. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഇത് പാലിക്കണം. ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ്, ഡി.സി.പി ജയദേവ്, ടെമ്പിൾ തെഫ്റ്റ് സ്ക്വാഡ് ഡിവൈ.എസ്.പി പി. അജിത്ത്, ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ജെ.കെ. ദിനിൽ, കൺേട്രാൾ റൂം അസിസ്റ്റൻറ് കമീഷണർ വി. സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഷാഡോ പൊലീസ് സംഘവുമാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്. പ്രതിയായ ഉമേഷി​െൻറ പേരിൽ സ്ത്രീപീഡനം, ബാലപീഡനം ഉൾപ്പെടെ പതിമൂന്നോളം കേസുകൾ നിലവിലുണ്ടെന്നും ഈ കേസുകളെക്കുറിച്ച് കൂടി വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.