വെങ്ങാനൂർ സ്വദേശികൾക്ക് ലഭിച്ച പണം അടങ്ങിയ ബാഗ് ഉടമക്ക് കൈമാറി

വിഴിഞ്ഞം: വെങ്ങാനൂർ സ്വദേശികളായ സഹോദരന്മാരുടെ മാതൃകാപരമായ പ്രവർത്തനംകൊണ്ട് വട്ടിയൂർക്കാവ് സ്വദേശിക്ക് നഷ്ടപ്പെട്ട രണ്ടര ലക്ഷം രൂപയും മറ്റുവിലപിടിപ്പുള്ള രേഖകളും തിരികെകിട്ടി. വ്യാഴാഴ്‌ച രാവിലെയാണ് വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ജയസുത​െൻറ രണ്ടര ലക്ഷം രൂപയും പ്രമാണവും അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വെങ്ങാനൂർ പുല്ലാന്നിമുക്കിൽ വന്നതാണ് ജയസുതൻ. ഭൂമി വിൽപനക്ക് മൂൻകൂർ വാങ്ങിയ പണമാണ് ബാഗിൽ ഉണ്ടായിരുന്നത്. പുല്ലാന്നിമുക്ക് വഴി പോയ പൊതുപ്രവർത്തകനായ സുരേഷ്കുമാറിനും സഹോദരൻ ബിദുലിനുമാണ് റോഡ് വശത്തുനിന്ന് ബാഗ് ലഭിച്ചത്. പരിശോധനയിൽ ബാഗിൽ പണവും മറ്റു രേഖകളും കണ്ടെത്തി. തുടർന്ന്, വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി സി.ഐ ഷിബുവിനെ ബാഗ് ഏൽപിച്ചു. ഭൂമി വാങ്ങാൻ എത്തിയ ആൾക്ക് അത് കാണിച്ചു കൊടുത്തു മടങ്ങിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് ജയസുതൻ അറിഞ്ഞത്. മോഷണം പോയെന്ന വിവരം വിഴിഞ്ഞം എസ്.ഐയെ അറിയിച്ചു. സ്ഥലത്തെത്തിയ എസ്.ഐ രതീഷ് വിവരങ്ങൾ ചോദിച്ചറിയവെയാണ് സ്റ്റേഷനിൽ ഇത്തരത്തിൽ ഒരു ബാഗ് ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. തുടർന്ന് സ്റ്റേഷനിൽ എത്തി ജയസുതൻ ബാഗ് തേൻറതാണെന്ന് തിരിച്ചറിഞ്ഞു. ബാഗ് സ്റ്റേഷനിൽ ഏൽപിച്ച സുരേഷ്കുമാറും ബിദുലും ചേർന്ന് ജയസുതന് പൊലീസ് സന്നിധ്യത്തിൽ ബാഗ് കൈമാറി. കാറി​െൻറ ഡോർ തുറക്കുന്നതിനിടയിൽ ബാഗ് താഴെ വീണതാകാമെന്ന് ജയസുതൻ പറഞ്ഞു. ബിദുൽ നെല്ലിമൂട് സ്കൂളിലെ അധ്യാപകനാണ്. മാതൃകാപ്രവർത്തനം നടത്തിയ യുവാക്കളെ പൊലീസ് അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.