നഗരത്തിൽ 38 സ്​കൂളുകൾക്ക്​ നൂറുമേനി

ജയിലിൽ ഇക്കുറി പരീക്ഷാർഥികളില്ല വിജയം ആഘോഷിച്ച് ചിത്രഹോമും തിരുവനന്തപുരം: നൂറുമേനി വിജയംകൊയ്ത് നഗരത്തിലെ 38 സ്കൂളുകൾ. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികൾക്കും എ പ്ലസ് നേടിക്കൊടുത്തതിൽ 15 സർക്കാർ സ്കൂളുകളുമുണ്ട്. അതേസമയം, സാക്ഷരതമിഷ​െൻറ തുല്യതാപഠനം സജീവമായി പുരോഗമിക്കുന്നതിനാൽ ജയിലിൽനിന്ന് ഇക്കുറി എസ്.എസ്.എൽ.സിക്ക് പരീക്ഷാർഥികൾ ഇല്ലായിരുന്നു. എന്നാൽ ശ്രീചിത്ര പുവർഹോമിലെ അന്തേവാസികളിൽ പരീക്ഷ എഴുതിയ 23 പേരിൽ 22 പേർ ഉപരിപഠനത്തിന് അർഹരായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തിയ പട്ടികയിൽ പട്ടം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഇക്കുറിയും അംഗീകാരം നിലനിർത്തി. 1810 പേർ പരീക്ഷയെഴുതിയതിൽ 99.6 ശതമാനം പേർ വിജയിച്ചു. രണ്ടുപേർ മാത്രം പരീക്ഷയെഴുതിയ കറ്റച്ചക്കോണം ഗവ ഹൈസ്കൂളിൽ രണ്ടു പേരും ഉപരി പഠനത്തിന് അർഹരായി. കാച്ചാണി ഗവ. ഹൈസ്കൂൾ, കരമന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ശ്രീകാര്യം ഗവ. ഹൈസ്കൂൾ, കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ചാല തമിഴ് എച്ച്.എസ്.എസ്, പാപ്പനംകോട് ഗവ. എച്ച്.എസ്, ചാല ഗവ എച്ച്.എസ്, പേട്ട ഗവ എച്ച്.എസ്.എസ്, വഞ്ചിയൂർ ഗവ എച്ച്.എസ്, ഗവ. സിറ്റി വൊക്കേഷനൽ എച്ച്.എസ്.എസ്, ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ്, മെഡിക്കൽ കോളജ് ഗവ. എച്ച്.എസ്.എസ്, ജഗതി ഗവ എച്ച്.എസ്, ഫോർട്ട് ഗവ. സംസ്കൃതം എച്ച്.എസ്, കറ്റച്ചക്കോണം ഗവ എച്ച്.എസ് സ്കൂളുകളാണ് സർക്കാർ മേഖലയിൽ നിന്ന് നൂറുശതമനം വിജയം നേടിയത്. സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 296 പേരിൽ മുഴുവൻപേരും ഉപരിപഠനത്തിന് അർഹരായി. നാലാഞ്ചിറ സ​െൻറ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 113 പേരാണ് പരീക്ഷയെഴുതിയത്. മുഴുവൻപേരും വിജയിച്ചു. 61 പേർ പരീക്ഷയെഴുതിയ കവടിയർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളും 41 പേർ പരീക്ഷയെഴുതിയ പാൽക്കുളങ്ങര എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളും 38 പേർ പരീക്ഷയെഴുതിയ ഫോർ‌ട്ട് ബോയ്സ് ഹൈസ്കൂളും മുഴുവൻ പേരേയും വിജയിപ്പിച്ചു. കേശവദാസപുരം എൻ.എസ്.എസ് എച്ച്.എസ്.എസിൽനിന്ന് പരീക്ഷയെഴുതിയ 11 പേരും വിജയിച്ചു. കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നിർമല ഭവൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ജ്യോതി നിലയം സെൻട്രൽ സ്കൂൾ, ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് എച്ച്.എസ്.എസ്, പൂന്തുറ കൊർദോവ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവ​െൻറ് സ്കൂൾ, ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് എച്ച്.എസ്.എസ്, വഴുതക്കാട് ചിന്മയ വിദ്യാലയ, വിദ്യാധിരാജ വിദ്യാ മന്ദിർ എച്ച്.എസ്.എസ്, മുക്കോലക്കൽ സ​െൻറ്തോമസ് എച്ച്.എസ്.എസ്, ചാന്നാങ്കര മൗലാനാ ആസാദ് സെക്കൻഡറി സ്കൂൾ, ചേങ്കോട്ടുകോണം എസ്.എൻ.വി.എച്ച്.എസ്, മാർ ഗ്രിഗോറിയോസ് ഇംഗ്ലീഷ് എച്ച്.എസ്.എസ്, ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, സർവോദയ വിദ്യാലയ, അൽ ഉദുമാൻ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്, ഐരാണിമുട്ടം തു‍ഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നിവയാണ് മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന സൗകര്യമൊരുക്കിയ അൺ എയ്ഡഡ് സ്കൂളുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.