വിദേശ വനിതയുടെ മരണം: കേരള ടൂറിസത്തിലെ കറുത്ത അധ്യായമെന്ന് യൂത്ത് കോൺഗ്രസ്

കോവളം: വിദേശ വനിതയുടെ മരണം കേരള ടൂറിസത്തിലെ കറുത്ത അധ്യായമെന്ന് യൂത്ത് കോൺഗ്രസ്. അതിഥികളെ സ്വീകരിക്കേണ്ടവർ തന്നെ ആരാച്ചാരുടെ പണി ചെയ്യുന്നത് ശരിയല്ല. മയക്കുമരുന്ന് പോലുള്ള ഭീകര മാഫിയകൾക്കെതിരെ ചെറുപ്പക്കാർ സംഘടിക്കണമെന്നും കോവളത്ത് യൂത്ത് കോണ്ഗ്രസി​െൻറ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ നേതാക്കൾ പറഞ്ഞു. കേരള െപാലീസ് വിഷയത്തി​െൻറ പ്രാധാന്യം മനസ്സിലാക്കി ജാഗരൂകമായി പ്രവർത്തിച്ചത് അഭിനന്ദനാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ശേഷം നടന്ന ചടങ്ങിൽ ഇറ്റാലിയൻ സ്വദേശികളായ കുട്ടികൾ കൊല്ലപ്പെട്ട വിദേശവനിതയുടെ ഓർമക്കായി കോവളത്ത് 'പേര' മര ൈത്ത നട്ടു. സംസ്ഥാന സെക്രട്ടറി എൻ.എസ്. നുസൂറി​െൻറ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പ്രതിനിധികളും പൗരപ്രമുഖരും ചേർന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പ്രസിഡൻറ് ശിശുപാലൻ, മുൻ പഞ്ചായത്ത് അംഗം കോവളം സുഗതൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മുജീബ് റഹ്മാൻ, കോൺഗ്രസ് നേതാക്കളായ ജലീൽ മുഹമ്മദ്, സലിം, കോവളം വിനോദ്, സ്റ്റാൻലി ഹെഡ്ഗർ, കെ.എച്ച്.ആർ.എ വർക്കിങ് പ്രസിഡൻറ് ഭദ്രൻ, വൈസ് പ്രസിഡൻറ് മുരുകൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മനോജ് കോവളം, ഹിസാൻ ഹുസൈൻ, ഷമീർ, ഉപേഷ് സുഗതൻ, സനൽകുമാർ, നെൽസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.