എന്‍. അനിരുദ്ധന്​ അർഹിച്ച അംഗീകാരം

കൊല്ലം: സി.പി.െഎ ജില്ല സെക്രട്ടറിയായ എൻ. അനിരുദ്ധന് അർഹതക്കുള്ള അംഗീകാരമായി ദേശീയ കൗൺസിൽ അംഗത്വം. രണ്ടുതവണ എം.എൽ.എ ആയിരുന്ന അനിരുദ്ധൻ ജില്ലയിലെ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വെളിയം സ്വദേശിയായ ഇദ്ദേഹം വിദ്യാഭ്യാസാനന്തരം കുറച്ചുനാള്‍ അധ്യാപകജോലിയും ചെയ്തിരുന്നു. 1965 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. അധ്യാപക ജോലിയില്‍നിന്ന് അവധിയെടുത്ത് നിയമബിരുദം നേടി. തുടര്‍ന്ന് അധ്യാപകജോലി രാജിെവച്ച് കൊല്ലം കോടതികളില്‍ പ്രാക്ടീസ് ആരംഭിച്ചു. എ.ഐ.എസ്.എഫിലും പിന്നീട് എ.ഐ.വൈ.എഫിലും പ്രവര്‍ത്തിച്ചു. പിന്നീട് എ.ഐ.വൈ.എഫി​െൻറ ജില്ലാ പ്രസിഡൻറും സംസ്ഥാന വൈസ് പ്രസിഡൻറുമായി. സി.പി.ഐ ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയിലും ജില്ലാ എക്‌സിക്യൂട്ടിവിലും അംഗമായിരുന്നു. ട്രേഡ്‌യൂനിയന്‍ രംഗമാണ് പ്രധാന പ്രവര്‍ത്തനകേന്ദ്രമാക്കിയത്. കശുവണ്ടിത്തൊഴിലാളി കേന്ദ്രകൗണ്‍സിലി​െൻറ പ്രസിഡൻറായിരുന്നു. പി. രവീന്ദ്ര​െൻറ നിര്യാണത്തെതുടര്‍ന്ന് 1997ല്‍ ചാത്തന്നൂരില്‍നിന്ന് നിയമസഭാംഗമായി. 2006ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ ജില്ല അസി. സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ എം.എല്‍.എ ആയി ആർ. രാമചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്തേക്ക് അനിരുദ്ധന്‍ ജില്ല സെക്രട്ടറിയായി. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയിലും അംഗമാണ്. ഭാര്യ സുലേഖ അധ്യാപികയായിരുന്നു. മകള്‍: ധന്യ. മരുമകന്‍: ഡോ. കണ്ണന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.