'ബട്ടർഫ്ലൈസ്' സഹവാസ ക്യാമ്പ് സമാപിച്ചു

തിരുവനന്തപുരം: അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെയുള്ള കുട്ടികൾക്കായി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷ​െൻറ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച 'ബട്ടർഫ്ലൈസ്' ജില്ലാതല സഹവാസ ക്യാമ്പ് സമാപിച്ചു. വിസ്‌ഡം വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കൊല്ലായി അൽ ഫലാഹ് ഹിഫ്ദ് കോളജിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജെയ്സൽ പരപ്പനങ്ങാടി, റഹ്മത്തുല്ല പൂന്തുറ, മൂസാ കരമന, ഷാൻ സലഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം മുട്ടപ്പലം സലഫി മസ്ജിദ് ഇമാം മൗലവി ഫൈറൂസി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. നസീർ മുള്ളിക്കാട് അധ്യക്ഷത വഹിച്ചു. വിസ്‌ഡം ജില്ല സെക്രട്ടറി നസീർ വള്ളക്കടവ് മുഖ്യാതിഥിയായി. അൻസാരി വെഞ്ഞാറമൂട്, ഷിബ്ദാസ്‌ അഴീക്കോട്‌, മീരാൻ കാട്ടാക്കട എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.