ഇ.എം. നജീബ്​ അയാ​േട്ടാ സീനിയർ വൈസ്​ പ്രസിഡൻറ്​

തിരുവനന്തപുരം: ടൂർ ഒാപറേറ്റർമാരുടെ ദേശീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒാഫ് ടൂർ ഒാപറേറ്റേഴ്സി​െൻറ (െഎ.എ.ടി.ഒ) സീനിയർ വൈസ് പ്രസിഡൻറായി എയർ ട്രാവൽ എൻറർപ്രൈസസ് ഗ്രൂപ് ചെയർമാൻ ഇ.എം. നജീബ് തെരഞ്ഞെടുക്കപ്പെട്ടു. െഎ.എ.ടി.ഒ കേരള ചാപ്റ്റർ ചെയർമാനായും ദക്ഷിണ മേഖല റീജ്യൻ ചെയർമാനായും പ്രവർത്തിച്ചിരുന്നു. കോൺഫെഡറേഷൻ ഒാഫ് കേരള ടൂറിസം ഇൻഡസ്ട്രി (സി.കെ.ടി.െഎ) യുടെ പ്രസിഡൻറാണ് അദ്ദേഹം. കേരള സ്റ്റേറ്റ് ടൂറിസം അഡ്വൈസറി കമ്മിറ്റി അംഗവുമാണ്. മൂന്ന് തവണ കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസി​െൻറ (കെ.െഎ.എം.എസ്) എക്സിക്യൂട്ടിവ് ഡയറക്ടറാണ് നജീബ്. photo: EM NAJEEB.jpeg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.