ഭിന്നശേഷിക്കാർക്ക് ഇലക്േട്രാണിക് വീൽചെയർ വിതരണം ചെയ്തു

തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ഭിന്നശേഷിയുള്ളവർക്കായി നഗരസഭ ഏർപ്പെടുത്തിയ ഇലക്േട്രാണിക് വീൽചെയറി​െൻറ വിതരണോദ്ഘാടനം ചെഷയർ ഹോമിലെ അന്തേവാസികൾക്ക് മേയർ വി.കെ. പ്രശാന്ത് വിതരണം ചെയ്തു. 12 പേർക്കാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇലക്േട്രാണിക് വീൽ ചെയർ വിതരണം ചെയ്തത്. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആർ. ഗീതാഗോപാൽ, മുൻ മേയർ കെ. ചന്ദ്രിക, കോർപറേഷൻ എൻജിനീയർ കെ.എസ്. ജയചന്ദ്രകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ജോസഫ് വിജയൻ, വാർഡ് സെക്രട്ടറി എസ്. ധനേഷ്കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.