വാർഷിക പദ്ധതി: വേഗത്തിൽ നടപടി പൂർത്തിയാക്കിയത് തിരക്കു മൂലം-മേയർ തിരുവനന്തപുരം: നഗരസഭയിലെ തിരക്കുകള്‍ മൂലമാണ് വാർഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ചെയ്യേണ്ടിവന്നതെന്ന് മേയര്‍ വി.കെ. പ്രശാന്ത് കൗൺസിൽ യോഗത്തെ അറിയിച്ചു. ഫെബ്രുവരി 20ന് വാര്‍ഡ് സഭകള്‍ ആരംഭിച്ചതാണ്. ആറ്റുകാല്‍ പൊങ്കാലയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ അധികമായി വന്നതിനാലാണ് വേണ്ടത്ര കൂടിയാലോചനകള്‍ നടത്താന്‍ സാധിക്കാഞ്ഞത്. ഇംപ്ലിമെേൻറഷൻ ഓഫിസര്‍മാരുടെ എണ്ണം കൂട്ടിയതുള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായതായും ജില്ല വികസന സമിതി നിശ്ചയിച്ച മാര്‍ഗരേഖ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയതെന്നും േമയര്‍ പറഞ്ഞു. വികസന സെമിനാറില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയ പുതിയ കരട് പട്ടികയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു. പുതിയ കരട് പട്ടിക കാണാതെ നടത്തുന്ന ചര്‍ച്ച കുരുടന്‍ ആനയെ കാണുന്നതു പോലെയാണെന്നും ആക്ഷേപമുയർന്നു. ജനങ്ങള്‍ക്കു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളുടെ സബ്‌സിഡിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുനരാലോചന വേണമെന്നും ആവശ്യമുയർന്നു. പദ്ധതികളെല്ലാം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുമെന്നും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്നും സ്ഥിരംസമിതി അധ്യക്ഷന്‍ വഞ്ചിയൂര്‍ പി. ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.