മിമിക്രി തുടങ്ങിക്കോ, ചിരിക്കാൻ ചിരിയുടെ മാലപ്പടക്കം തീർത്തവരുമുണ്ടാകും

കൊല്ലം: കല പൂക്കും നാളുകൾ ഒരിക്കൽ കൂടി ദേശിംഗനാടി​െൻറ തിരുമുറ്റത്ത് വിരുന്നെത്തുേമ്പാൾ അനുകരണകലയിൽ കൊല്ലത്തി​െൻറ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തിയ കലാകാരന്മാരും കാണികളായെത്തും. അനുകരണകലയുടെ മുടിചൂടാമന്നനായ കൊല്ലം സിറാജ് മുതൽ ജോസഫ് വിൽസൺ വരെയുള്ളവർ യുവജനോത്സവ നഗരിയിലെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നടനും എം.എൽ.എയുമായ എം. മുകേഷ്, കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ എം.എം. സിദ്ദീഖ്, സിവിൽ സപ്ലൈസ് ജീവനക്കാരനും നിലവിൽ റേഡിയോ ബെൻസിഗറിലെ അവതാരകനുമായ ഗോപൻ നീരാവിൽ എന്നിവരൊക്കെ കൊല്ലത്തി​െൻറ പേര് വാനോളം ഉയർത്തിയവരാണ്. അനുകരണകലയെ ജനകീയമാക്കിയത് കൊല്ലം സിറാജി​െൻറ ഇനങ്ങളായിരുന്നു. 1975ൽ സർവകലാശാല തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും പെങ്കടുക്കാനായില്ല. പിന്നീട് പ്രശസ്തിയുടെ കൊടിമുടിചൂടിയ പല കലാകാരന്മാർക്കും സിറാജി​െൻറ അനുഭവം ആത്മബലം നൽകി. 1981ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് എസ്.എൻ കോളജിലെ വിദ്യാർഥിയായിരുന്ന എം. മുകേഷ് ബാബു മിമിക്രിയിൽ വിജയിച്ചത്. പിന്നീട് സിനിമയിൽ ഉപ നായകനും നായകനും ടി.വി ചാലനുകളിലെ റിയാലിറ്റി ഷോകളിൽ മിന്നും താരമായി. ഒടുവിൽ കൊല്ലത്തുനിന്ന് നിയമസഭയിലും എത്തി. 1985ൽ ഗോപൻ നീരാവിൽ തിരുവനന്തപുരത്തു നടന്ന കലോത്സവത്തിൽ മിമിക്രി വേദിയിൽ താരമായി. എസ്.എൻ കോളജ് വിദ്യാർഥിയായിരുന്ന ഗോപൻ കൊച്ചിയിൽ നടന്ന ദേശീയ യുവജനോത്സവത്തിലും വിജയിയായി. ജോബിയും ജോസഫ് വിത്സണും ഒെക്ക ഉൾെപ്പടുന്ന മിമിക്രി വേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗോപൻ. 1984ൽ മിമിക്രിയിൽ രണ്ടാം സഥാനം നേടിയാണ് എം.എം സിദ്ദീഖ് വരവറിയിച്ചത്. 88ൽ ആലപ്പുഴ കലോത്സവത്തിൽ ഉപന്യാസത്തിലും വിജയിയായി. ശബ്ദം മാത്രമല്ല, രൂപത്തിലും ഭാവത്തിലും മിമിക്രിയുണ്ടെന്ന് തെളിയിച്ച കലാകാരനാണ് ജോസഫ് വിത്സൺ. ഫാത്തിമ കോളജ് വിദ്യാർഥിയായിരുന്ന ജോസഫ് ഡിഗ്രി തലം മുതലാണ് മിമിമ്രി രംഗത്തേക്ക് കടന്നുവരാൻ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.