ഭര്‍ത്താവിനെ കൊന്ന ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി

കൊല്ലം: അവിഹിത ബന്ധത്തിന് തടസ്സമായി നിന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച വിധിക്കും. മേലില ഇരുങ്ങൂര്‍ കിഴക്കേത്തെരുവില്‍ പള്ളത്ത് വീട്ടില്‍ സുരേഷിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സുശീല, കെ.എസ്.ഇ.ബി ജീവനക്കാരന്‍ പട്ടാഴി തെക്കേത്തേരി കരിക്കത്തില്‍ വീട്ടില്‍ ശെല്‍വരാജ് എന്നിവരെ കുറ്റക്കാെരന്ന് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷന്‍സ് ജഡ്ജി 5 ഷേര്‍ലി ദത്ത് കണ്ടെത്തിയത്. 2013 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുശീലയുടെ സഹോദരി പട്ടാഴി തെക്കേത്തേരിലുള്ള മണിയുടെ വീട്ടിലെത്തിയ സുരേഷിനെ ശെല്‍വരാജ് തന്ത്രപരമായി കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഉത്സവ സ്ഥലത്തേക്ക് എന്ന വ്യാജേനയാണ് ശെല്‍വരാജ് സുരേഷിനെ ഒപ്പം കൂട്ടിയത്. ശെല്‍വരാജി​െൻറ ഓട്ടോറിക്ഷയിലായിരുന്നു യാത്ര. തെക്കേത്തേരിയിലുള്ള ആള്‍പാര്‍പ്പില്ലാത്ത റബര്‍ പുരയിടത്തില്‍ എത്തിച്ച് സുരേഷിനെ മര്‍ദിക്കുകും സ്റ്റീരിയോ വയർ സുരേഷി​െൻറ കഴുത്തിൽ മുറുക്കി കൊല്ലുകയും ചെയ്തു. റബര്‍ തോട്ടത്തില്‍ മൃതദേഹം കുഴിച്ചിട്ട ശേഷം ശെല്‍വരാജി​െൻറ സിംകാര്‍ഡും നശിപ്പിച്ചു. വിവരങ്ങള്‍ അറിഞ്ഞ സുശീല സുരേഷിനെ കാണാനില്ലെന്ന് കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കി. സുരേഷി​െൻറ തിരോധാനത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ഇതോടെ പ്രതികള്‍ റബര്‍ തോട്ടത്തില്‍ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ചാക്കിലാക്കി ശെല്‍വരാജി​െൻറ മാരുതി കാറില്‍ കയറ്റി തലവൂര്‍ കുര കെ.ഐ.പി കനാലിന് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത റബര്‍ പുരയിടത്തിലെ ചാലില്‍ കൊണ്ടിട്ടു. നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത ശെല്‍വരാജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.