റേഷൻ സ്തംഭനത്തിനെതിരെ സ​ൈപ്ല ഓഫിസ് മാർച്ച് നടത്തി

കരുനാഗപ്പള്ളി: റേഷൻ സ്തംഭനത്തിനെതിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സപ്ലൈ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. യു.ഡി.എഫ് ജില്ല കൺവീനർ കെ.സി. രാജൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം കണ്ട ഏറ്റവും ദുർബലനായ ഭക്ഷ്യമന്ത്രിയാണ് തിലോത്തമനെന്ന് അദ്ദേഹം പറഞ്ഞു. വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ ഇ-പോസ് മെഷീൻ സ്ഥാപിച്ച് സാധരണക്കാരുടെയും പാവപ്പെട്ടവരുടെയും അന്നംമുട്ടിച്ച കേരള സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റൂമൂല നാസർ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. കെ.ജി. രവി, ആർ. രാജശേഖരൻ, രമാഗോപാലകൃഷ്ണൻ, എൻ. അജയകുമാർ നീലികുളം സദനൻ, ടി. തങ്കച്ചൻ, ലീലാ കൃഷ്ണൻ, എച്ച്. സലിം, കബീർ എം. തീപ്പുര, എം. ഇബ്രാഹിംകുട്ടി, സെവന്തകുമാരി, സി.ഒ. കണ്ണൻ എന്നിവർ സംസാരിച്ചു. മാർച്ചിന് കെ.എ. ജവാദ്, ടി.പി. സലിം കുമാർ, അശോകൻ കുരങ്ങപ്പള്ളി, ഹരിലാൽ, ബാബുജി, പട്ടത്താനം ഫിലിപ്പ്, കെ.എസ്.എം. സുധീർ, സി.പി. പ്രിൻസ് ശിവൻപിള്ള, ആർ. ശശിധരൻപിള്ള, ജയകുമാർ, രവി, ബി.എസ്. വിനോദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.