ആശ്രയ സങ്കേതത്തിൽനിന്ന്​ നാരായൺ നേപ്പാളിലേക്ക് മടങ്ങി

കൊട്ടാരക്കര: നേപ്പാളിൽനിന്ന് കേരളത്തിൽ ജോലി തേടിയെത്തി ഒടുവിൽ ആശ്രയയിൽ എത്തിപ്പെട്ട നേപ്പാൾ സ്വദേശി നാരായൺ സ്വദേശത്തേക്ക് മടങ്ങി. രാജ്യാതിർത്തി കടന്ന് സ്വപ്നങ്ങൾതേടിയുള്ള യാത്രക്കിടയിൽ നാരായണിന് നേരിടേണ്ടിവന്ന ദുരിതങ്ങൾ ഏറെയായിരുന്നു. ഭക്ഷണമില്ലാതെ ദിവസങ്ങൾ നീണ്ടയാത്ര നൽകിയ ക്ഷീണം, ഭാഷയും സ്ഥലവും ഏതെന്നറിയാതെയുള്ള വിഭ്രാന്തമായ മനസികാവസ്ഥയിലുള്ള അലച്ചിൽ ഇതെല്ലാം നാരായണിന് ജീവിതത്തിൽ ഇനി വേദനയുള്ള ഓർമകൾ മാത്രം. ഇനിമുതൽ നാരായൺ കഴിയുക ഭാര്യയോടും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടുമൊത്തുള്ള സ്നേഹത്തണലിൽ ആയിരിക്കും. മൂന്ന് മാസം മുമ്പ് പരവൂർ സ്റ്റേഷൻ പരിധിയിൽപെട്ട കോട്ടുവൻകോണം പ്രദേശത്ത് മുഷിഞ്ഞ വസ്ത്രം ധരിച്ച് മാനസികനില തെറ്റി അലഞ്ഞുനടക്കുകയായിരുന്ന നാരായണിനെ (32) നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് പൊലീസെത്തി കലയപുരം ആശ്രയസങ്കേതത്തിലെത്തിക്കുകയായിരുന്നു. പിന്നീട് ആശ്രയയിലെ സ്നേഹനിർഭരമായ പരിചരണത്തിലും ചികിത്സയിലും കഴിയുകയായിരുന്നു. സുഹൃത്തി​െൻറ ഉപദേശത്തെ തുടർന്നായിരുന്നു ജോലി തേടി കേരളത്തിലേക്ക് വരാൻ നാരായണിനെ പ്രേരിപ്പിച്ചത്. യാത്രക്കിടയിൽ സുഹൃത്ത് വാങ്ങി നൽകിയ ജ്യൂസ് കഴിച്ചത് മാത്രമേ അയാൾക്ക് ഓർമയുള്ളൂ. പിന്നീടെപ്പോഴോ കണ്ണുതുറന്ന് നോക്കുമ്പോൾ കൂടെ വന്ന സുഹൃത്തോ ൈകയിൽ കരുതിയ ചെറിയ തുകയോ മറ്റ് രേഖകളെ ഒന്നും ഉണ്ടായിരുന്നില്ല. വിശപ്പും ദാഹവും തീർത്ത കടുത്ത വേദനയെക്കാൾ സുഹൃത്തി​െൻറ ചതിയായിരുന്നു നാരായണി​െൻറ മനസ്സിനെ കൂടുതൽ മുറിവേൽപിച്ചത്. എന്തുചെയ്യണമെന്നറിയാതെ കലങ്ങിയ ഹൃദയവുമായി പേരുപോലും ഓർമയില്ലാത്ത സ്റ്റേഷനിൽ ഇറങ്ങി എങ്ങോട്ടെന്നില്ലാതെ നടക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് കണ്ടെത്തി സങ്കേതത്തിലെത്തിച്ചത്. നാട്ടിലേക്ക് മടങ്ങണമെന്നും കുടുംബാംഗങ്ങളെ കാണണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശ്രയ സ്റ്റാഫ് അംഗങ്ങൾ അവരുമായി ബന്ധപ്പെടുകയും തുടർന്ന് ബംഗളൂരുവിൽ ജോലി ചെയ്തുവന്ന നാരായണി​െൻറ സഹോദരീപുത്രി പ്രമീള ഭട്ടറായും അവരുടെ ഭർത്താവി​െൻറ സുഹൃത്തും മലയാളിയുമായ കരുനാഗപ്പള്ളി സ്വദേശി സുനിൽ എസ്. പണിക്കരും ചേർന്ന് കലയപുരം ആശ്രയ സങ്കേതത്തിലെത്തി നാരായണിനെ സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കുകയായിരുന്നു. ജില്ല സാമൂഹികനീതി ഓഫിസർ സബീന ബീഗം, ക്ലാർക് ഷിജിൽ, ആശ്രയ സ്റ്റാഫ് അംഗങ്ങൾ, മറ്റ് ആശ്രയ കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നാരായണിനെ കുടുംബാംഗങ്ങളെ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.