കൊല്ല​ത്തി​െൻറ കാഴ്​ചകൾ കണ്ടും സ്​നേഹം നുകർന്നും നിക്ക് ഉൗട്ട്

കൊല്ലം: കാമറകൊണ്ട് ചരിത്രമെഴുതിയ മനുഷ്യനൊപ്പമായിരുന്നു തിങ്കളാഴ്ച കൊല്ലം. ചെന്നിടത്തെല്ലാം അദ്ദേഹത്തി​െൻറ ചിത്രമെടുക്കാൻ, ഒപ്പം നിന്ന് സെൽഫി പകർത്താൻ ജനം തിക്കിത്തിരക്കി. തിരിച്ചറിയാത്തവർ വിയറ്റ്നാം യുദ്ധകാലത്തെ വിഖ്യാത ഫോട്ടോ പകർത്തിയയാളാണെന്ന് കേട്ടമാത്രയിൽ ഒരു നോക്കുകാണാൻ ഓടിയെത്തി. ആരെയും നിരാശരാക്കാതെയായിരുന്നു പുലിറ്റ്സർ, വേൾഡ് ഫോട്ടോഗ്രഫി പുരസ്കാര ജേതാവായ നിക്ക് ഉൗട്ടി​െൻറ പര്യടനം. ലോസ് ആഞ്ജലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ കൈതക്കുഴി കൃഷ്ണ ഫുഡ് േപ്രാസസേഴ്സ് കശുവണ്ടി ഫാക്ടറിയിലായിരുന്നു ആദ്യ സന്ദർശനം. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ കൊല്ലത്തെ കശുവണ്ടി വ്യവസായ മേഖലയെക്കുറിച്ച് അദ്ദേഹത്തോട് വിവരിച്ചു. ജില്ല ആശുപത്രിയിൽ ഡി.വൈ.എഫ്.ഐയുടെ ഉച്ചഭക്ഷണ വിതരണത്തിൽ പങ്കുചേരാൻ സമയം കണ്ടെത്തിയ അദ്ദേഹം അഡ്വഞ്ചർ പാർക്കിലെ കാഴ്ചകളും അഷ്ടമുടിക്കായലും കാമറയിലാക്കി. ഫാത്തിമ മാതാ നാഷനൽ കോളജിൽ കേരള സർവകലാശാലാ യൂനിയൻ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിനെത്തിയ നിക്കിനെ ഹർഷാരവങ്ങളോടെയാണ് വിദ്യാർഥികൾ വരവേറ്റത്. അദ്ദേഹത്തി​െൻറ വിഖ്യാതമായ ചിത്രങ്ങളുടെ പ്രദർശനവും ഇവിടെ ഒരുക്കിയിരുന്നു. മുൻ എം.പി കെ.എൻ. ബാലഗോപാൽ നിക്കിനും റോൾ റോയ്ക്കും ഉപഹാരം സമ്മാനിച്ചു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, കോളജ് പ്രിൻസിപ്പൽ ഡോ. വിൻസ​െൻറ് ബി നെറ്റോ, സർവകലാശാലാ യൂനിയൻ ചെയർമാൻ കെ.ജി. കൃഷ്ണജിത്ത്, ജനറൽ സെക്രട്ടറി ആദർശ് എം. സജി, സർവകലാശാലാ കലോത്സവ സംഘാടക സമിതി ജനറൽ കൺവീനർ എം. ഹരികൃഷ്ണൻ, കോളജ് യൂനിയൻ ചെയർമാൻ ലെബിൻ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് അഷ്ടമുടിക്കായലിൽ ബോട്ട് സവാരി നടത്തിയ നിക്ക് കടപ്പാക്കട സ്പോർട്സ് ക്ലബിലും കൊല്ലം ബീച്ചിലും സന്ദർശനം നടത്തി. യുവജന കമീഷൻ അദാലത് നടത്തി കൊല്ലം: അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുമ്പോൾ വികലാംഗർക്ക് സംവരണം നൽകണമെന്ന ശിപാർശ സർക്കാറിന് സമർപ്പിക്കുമെന്ന് സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജറോം പറഞ്ഞു. കൊല്ലത്ത് കമീഷ​െൻറ അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ചാണ് നടപടി. ആകെ 15 പരാതികളാണ് തിങ്കളാഴ്ച നടന്ന അദാലത്തിൽ കമീഷൻ പരിഗണിച്ചത്. ആറെണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു. പുതുതായി നാല് പരാതികൾ ലഭിച്ചു. കമീഷൻ അംഗങ്ങളായ ബിനിൽ, ദീപു രാധാകൃഷ്ണൻ, ടിൻറു സ്റ്റീഫൻ, തുഷാര ചക്രവർത്തി, നിഷാന്ത് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.