ചുഴലി ഭീതി: മത്സ്യത്തൊഴിലാളികൾ കടലിൽ പോയില്ല

ഹാർബറുകൾ നിശ്ചലം കൊല്ലം: ന്യൂനമർദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പി​െൻറ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച കടലിൽ പോയില്ല. വാടി, മൂതാക്കര, പള്ളിത്തോട്ടം ഹാർബറുകൾ നിശ്ചലമായി. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകളിൽ 90 ശതമാനവും തീരമണഞ്ഞതായി ബോട്ടുടമ സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഒാഖി ചുഴലിക്കാറ്റിന് പിന്നാലെ തീരമേഖലയിൽ വീണ്ടും ആശങ്കനിറക്കുന്നതാണ് പുതിയ സാഹചര്യം. ഒാഖിയുടെ ആഘാതത്തിന് ശേഷം മത്സ്യത്തൊഴിലാളികളുടെ ജീവിതം സാധാരണനില കൈവരിച്ചുവരുന്നതേയുള്ളൂ. ഇതിനിടെയാണ് വീണ്ടും അപകടമുന്നറിയിപ്പ്. തീരത്തെ ശക്തമായ കാറ്റ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് പോയി ഇനിയും മടങ്ങി എത്താത്ത ബോട്ടുകൾക്ക് ഉടൻ മടങ്ങിയെത്താൻ നിർദേശം നൽകിയിട്ടുണ്ട്. കടലിലുള്ള മത്സ്യത്തൊഴിലാളികൾക്ക് ഫോൺ മുഖേനയും എസ്.എം.എസിലൂടെയും ജാഗ്രതാ നിർദേശം കൈമാറുകയായിരുന്നു. ഫിഷറീസ് അധികൃതരും ശക്തമായ മുന്നറിയിപ്പാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയത്. തെക്കൻകേരളത്തിലെ തീരപ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രതാ നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുണ്ട്. വനിതാദിനം ആഘോഷിച്ചു കൊല്ലം: സിൻഡിക്കേറ്റ് ബാങ്കി​െൻറ ആഭിമുഖ്യത്തിൽ കൊട്ടിയം സിൻഡ് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതാദിനം ആഘോഷിച്ചു. കാക്കോട്ടുമൂല സിൻഡിക്കേറ്റ് ബാങ്ക് മാനേജർ സബിത, കെ.വി.ഐ.സി നോഡൽ ഓഫിസർ പ്രദീപ് എന്നിവർ മുഖ്യാതിഥികളായി. ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനത്തിനുശേഷം വ്യവസായസംരംഭം നടത്തുന്ന രജിത, ശാലിനി, സിന്ധു ശ്രീകുമാർ, ഏലിയാമ്മ മാമച്ചൻ എന്നിവരെ ആദരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജേന്ദ്രപ്രസാദ്, ചാരുദത്തൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.