മാലിന്യംനിറഞ്ഞ് 'കഷ്​ടമുടിക്കായൽ

*അഷ്ടമുടിക്കായലിൽ മാലിന്യം നിറഞ്ഞിട്ടും നടപടിയില്ല അഞ്ചാലുംമൂട്: അഷ്ടമുടിക്കായലി​െൻറ സൗന്ദര്യം മാലിന്യമയമായി മാറുന്നു. പ്രകൃതിയുടെ വരദാനമായ കായലി​െൻറ ഭംഗി നുകരാെനത്തെുന്ന സ്വദേശികളും വിദേശികളും മൂക്കുപൊത്തേണ്ട അവസ്ഥയാണ്. അറവുമാടുകളുടെ അവശിഷ്ടങ്ങളും വീട്ടുമാലിന്യങ്ങളും റോഡുവക്കില്‍നിന്ന് ഉപേക്ഷിച്ച് കായലിലേക്ക് തള്ളുന്നത് വ്യാപകമായിട്ടും നടപടിയെടുക്കുന്നില്ല. ചാക്കുകെട്ടിലാക്കിയ മാലിന്യം കായലിലെ ഓളപ്പരപ്പില്‍ ഒഴുകി നടുക്കുകയാണ്. രാത്രികളിലും പുലർച്ചെയും പെട്ടി ഓട്ടോകളിലും ബൈക്കുകളിലുമായി മാലിന്യംതള്ളുന്നത് പതിവ് കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. തേവള്ളി പാലത്തിന് സമീപവും അഷ്ടമുടി ക്ഷേത്രം, പ്രാക്കുളം, കുരീപ്പുഴ എന്നിവിടങ്ങളിലും കായലിലോട് ചേര്‍ന്നുള്ള വിവിധ കടവുകളിലുമാണ് മാലിന്യംതള്ളുന്നത്. ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങളും വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യവും കായലിലേക്ക് ഒഴുക്കുകയാണ്. നിരവധിതവണ അധികൃതർക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഹൈകോടതി വിധിയെ വര്‍ഗീയവത്കരിച്ച കോടിയേരിക്കെതിരെ കേസെടുക്കണം -വി.ടി. ബല്‍റാം കരുനാഗപ്പള്ളി: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഹൈകോടതിയെ വർഗീയവത്കരിച്ച കൊടിയേരിക്കെതിരെ കേസെടുക്കണമെന്ന് എ.ഐ.സി.സി അംഗം വി.ടി. ബല്‍റാം എം.എല്‍.എ. കേരളം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കൊലക്കത്തി താഴെവെക്കാന്‍ തയാറാകണം. ബി.ജെ.പിക്കെതിരെ പ്രതികരിക്കുന്നവരോട് പാകിസ്താനിേലാട്ട് പോകാനും സി.പി.എമ്മിനെതിരെ പ്രതികരിക്കുന്നവരെ ബി.ജെ.പിക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ സര്‍ക്കാര്‍ ഹരജി നല്‍കാന്‍ തീരുമാനിച്ചത് യഥാർഥപ്രതികളായ സി.പി.എമ്മി​െൻറ ഉന്നത നേതാക്കള്‍ പിടിയിലാകുമെന്ന ഭയത്താലാണെന്നും അദ്ദേഹം പറഞ്ഞു. രക്തം കൊതിക്കുന്ന വിപ്ലവഭീകരതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എസ്. അനൂപ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുമായ സി.ആര്‍. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.സി. രാജന്‍, ആര്‍. രാജശേഖരന്‍, മുനമ്പത്ത് വഹാബ്, എച്ച്. സലീം, എന്‍. അജയകുമാര്‍, ബിന്ദുജയന്‍, സി.ഒ. കണ്ണന്‍, രതീദേവി, എ.എ. അസീസ്, സി.പി. പ്രിന്‍സ്, ഷിബു എസ്. െതാടിയൂര്‍, കെ.എസ്. പുരം സുധീര്‍, രതീഷ്പട്ടശ്ശേരി, മഞ്ജുക്കുട്ടന്‍, വിപിന്‍രാജ്, സിംലാല്‍, അനീഷ് മുട്ടാണിശ്ശേരി, നിയാസ് ഇബ്രാഹിം, ഷഫീഖ് കാട്ടയ്യം എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഹരിക്കുട്ടന്‍ സ്വാഗതവും ശിബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.