ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ക്യാമ്പുകള്‍ തുടങ്ങി

അഞ്ചാലുംമൂട്: കയര്‍ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകള്‍ തുടങ്ങി. 13ന് പനയം ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് പനയം ഗ്രാമപഞ്ചായത്ത് ഓഫിസിലും 14ന് തൃക്കരുവ പഞ്ചായത്തിലുള്ളവര്‍ക്ക് പ്രാക്കുളം ഈസ്റ്റ് കയര്‍ സഹകരണസംഘത്തിലും ക്യാമ്പ് നടത്തും. 15ന് പഴയ തൃക്കടവൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് തൃക്കടവൂര്‍ സോണലിലും 17ന് മണ്‍റോതുരുത്ത്, പടിഞ്ഞാറേകല്ലട, കിഴക്കേകല്ലട പഞ്ചായത്തുകളിലുള്ളവര്‍ക്ക് മണ്‍റോതുരുത്ത് സര്‍വിസ് സഹകരണബാങ്കിലും ക്യാമ്പ് നടത്തും. 19ന് പൂതക്കുളം പഞ്ചായത്തിലുള്ളവര്‍ക്ക് പൂതക്കുളം സര്‍വിസ് സഹകരണബാങ്കിലും 20ന് പരവൂര്‍ മുനിസിപ്പാലിറ്റി, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് പരവൂര്‍ മുനിസിപ്പല്‍ ഓഫിസിലും 21ന് നീണ്ടകര പഞ്ചായത്ത് ഓഫിസിലും ക്യാമ്പ് നടത്തും. കൊല്ലം കോര്‍പറേഷന്‍, മുന്‍ കിളികൊല്ലൂര്‍, ശക്തികുളങ്ങര പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് 21വരെ ക്ഷേമനിധിയുടെ കൊല്ലം ഓഫിസില്‍ എത്തിക്കാം. ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ കാര്‍ഡി​െൻറയോ പാസ്ബുക്കി​െൻറയോ പകര്‍പ്പ് എന്നിവ നേരിട്ടോ ദൂതന്‍ മുഖേനെയോ എത്തിച്ചാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. പരിപാടികള്‍ ഇന്ന് തൃപ്പനയം ദേവീ ക്ഷേത്രം: മീനഭരണി ഉത്സവം കാവ്യസന്ധ്യ -വൈകു. 6.30, നാടകം -രാത്രി 9.00 കുരീപ്പുഴ സ​െൻറ് ജോസഫ് ചര്‍ച്ച്: കുരീപ്പുഴ തീർഥാടനം -സ്നേഹസദ്യ -ഉച്ചക്ക് 1.00, ജപമാല വൈകു. 5.00 സി.പി.ഐ പാർട്ടി കോൺഗ്രസ്: ഉത്സവപ്രതീതിയിൽ തേൻ വിളവെടുപ്പ് കടയ്ക്കൽ: സി.പി.ഐ പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്ക് നൽകുന്ന തേനി​െൻറ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് നടക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധികളെ ശുദ്ധമായ തേൻ നൽകി സ്വീകരിക്കുന്നതിന് കടയ്ക്കലിലെ പാർട്ടി പ്രവർത്തകരാണ് തേനീച്ച കൃഷി നടത്തിയത്. ആയിരത്തോളം വരുന്ന പ്രതിനിധികൾക്ക് നൽകുന്നതിനായി 250 കിലോ തേനാണ് ശേഖരിച്ചത്. 250 ഗ്രാം വീതം തേൻ കുപ്പിയിൽ നൽകാനാണ് പരിപാടി. തേൻ സംഭരിക്കുന്നതിനുള്ള പദ്ധതി മാസങ്ങൾക്ക് മുമ്പ് തുടങ്ങിയിരുന്നു. സി.പി.ഐ എൽ.സി അംഗവും ഹോർട്ടികോർപ്പി​െൻറ ബീ ബ്രീഡറുമായ ഗോപകുമാറി​െൻറ നേതൃത്വത്തിൽ ഇതിനായി ഇട്ടിവ ചരിപ്പറമ്പിൽ തേനീച്ച കോളനികൾ സ്ഥാപിച്ചു. മികച്ച പരിചരണത്തിൽ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട വിളവ് ലഭിച്ചതായി പ്രവർത്തകർ പറഞ്ഞു. ചരിപ്പറമ്പ് ജങ്ഷനിൽ നടന്ന വിളവെടുപ്പ് ചടങ്ങിൽ ജില്ല കൗൺസിൽ അംഗം എസ്. ബുഹാരി അധ്യക്ഷതവഹിച്ചു. പ്രതിനിധികൾക്കുള്ള തേൻ കിറ്റ് മുല്ലക്കര രത്നാകരൻ എം.എൽ.എ ഏറ്റുവാങ്ങി. ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ഡോ. ആർ. ലതാദേവി, സാം കെ. ഡാനിയേൽ, ജെ.സി. അനിൽ, സി.ആർ. ജോസ്പ്രകാശ്, എ. നൗഷാദ്, ജി.എസ്. പ്രിജിലാൽ, എം. ബാലകൃഷ്ണപിള്ള, അനിൽകുമാർ, പി.ജി. ഹരിലാൽ, ജി. രാമാനുജൻപിള്ള, സി. ബിന്ദു, വി. ഷീബ, ടി.എസ്. നിധീഷ്, ബി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.