വാർഷിക പൊതുയോഗവും​ തെരഞ്ഞെടുപ്പും

കൊല്ലം: സെക്രേട്ടറിയറ്റ് പെൻഷനേഴ്സ് ആൻഡ് എൽഡേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 17ന് വൈകീട്ട് നാലിന് കൊല്ലം വൈ.എം.സി.എ ഹാളിൽ നടക്കും. സ്പീക്കി​െൻറ എല്ലാ അംഗങ്ങളും പെങ്കടുക്കണമെന്ന് സെക്രട്ടറി സി. ബാലചന്ദ്രൻ അറിയിച്ചു. കസബാ സ്റ്റേഷൻ പുരാവസ്തുവകുപ്പിന് കൈമാറണം -ഡെമോക്രാറ്റിക് ഫോറം കൊല്ലം: കസബാ പൊലീസ് സ്റ്റേഷൻ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മാരകമായി നിലനിർത്താൻ കെട്ടിടം പുരാവസ്തുവകുപ്പിന് കൈമാറാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് ഫോറം ജില്ല കർമസമിതി മുഖ്യമന്ത്രിയോടും സാംസ്കാരിക-റവന്യൂ വകുപ്പ് മന്ത്രിമാരോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഉത്തരവാദ ഭരണപ്രക്ഷോഭകാലത്ത് സി. കേശവൻ, കുമ്പളത്ത് ശങ്കുപിള്ള, പ്രാക്കുളം പി.കെ. പത്മനാഭപിള്ള, ആർ. ശങ്കർ, അഡ്വ. എം.കെ. ജോസി, കെ. സുകുമാരൻ, എൻ. ശ്രീകണ്ഠൻനായർ, വൈക്കം മുഹമ്മദ് ബഷീർ, ടി.കെ. ദിവാകരൻ, ബേബി ജോൺ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികൾ തടവുശിക്ഷ അനുഭവിക്കുകയും മധുരസ്വദേശി, ദേശസ്നേഹി ശിവരാജപാണ്ഡ്യൻ സ്വാതന്ത്ര്യസമരം നയിച്ച് കൊല്ലത്തെത്തി, മർദനംമൂലം രക്തസാക്ഷിയാവുകയും ചെയ്ത സ്റ്റേഷനാണിത്. കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രഫ. ഡി.സി. മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. കെ.പി. ജോർജ് മുണ്ടയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. കെ. ജോൺ ഫിലിപ്, പ്രഫ. കെ. കൃഷ്ണൻ, ബാബു സത്യാനന്ദൻ, പി.എസ്. നടരാജൻ, ചന്ദനാസ് മോഹൻ, എഫ്.ജെ. അൽഫോൺസ്, ശശിധരൻ പെരുമ്പുഴ, മംഗലത്ത് നൗഷാദ്, ഗ്രേസി ഫിലിപ്, എ. സൗദ, സത്യവതി മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.