റോഡ് കൈയേറിയെന്ന് ആരോപണം; ചിന്താ ജെറോമിെൻറ വീട്ടിലെ മതിൽ നിർമാണം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു

*സി.പി.എം പ്രവർത്തകന് മർദനമേറ്റു കുണ്ടറ: യുവജന കമീഷൻ ചെയർപേഴ്സൺ ചിന്താ െജറോമി​െൻറ വീടിന് മുന്നിൽ മതിൽകെട്ടുന്നത് റോഡ് കൈയേറിയെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ തടയാനെത്തി. ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം കുണ്ടറ ഏരിയാ കമ്മിറ്റി സെക്രട്ടറിയും പേരയം ഗ്രാമപഞ്ചായത്ത് അംഗവുമായ പി. രമേശ് കുമാറിന് മർദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പി. രമേശ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി പ്രവർത്തകരായ വിജയൻ സക്കറിയ, ജോസുകുട്ടി, റെജി തുടങ്ങിയവർക്കെതിരെ കുണ്ടറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പേരയം പഞ്ചായത്ത് ആറാം വർഡിൽ പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്ന ചിന്താവിഹാറി​െൻറ മുന്നിലാണ് റോഡ് പൊളിച്ച് മതിൽ നിർമാണം ആരംഭിച്ചത്. നൂറ് മീറ്ററോളം നീളത്തിൽ ടാർ ഉൾപ്പെടെ പെളിച്ചെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംഘർഷത്തെ തുടർന്ന് കുണ്ടറ പൊലീസ് ഇൻസ്പെക്ടർ ജയകുമാറി​െൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. നിർമാണം തടയാനെത്തിയ പ്രവർത്തകനെ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ മർദിച്ചവശനാക്കിയെന്നാരോപിച്ചും കൈയേറ്റം തടയണമെന്നാവശ്യപ്പെട്ടും ബി.ജെ.പി പ്രകടനവും യോഗവും നടത്തി. യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് നെടുമ്പന ശിവൻ, ന്യൂനപക്ഷമോർച്ച ജില്ല പ്രസിഡൻറ് കെ.കെ. ജോൺ, ഗ്രിഗോറിയോസ്, ടി.എസ്. സുനിൽകുമാർ, ബാലചന്ദ്രൻപിള്ള, അനിൽരാജ് എന്നിവർ സംസാരിച്ചു. ൈകയേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കലക്ടർ ഉൾപ്പെടെയുള്ള റവന്യൂ അധികാരികൾക്ക് ബി.ജെ.പി പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.