കൊല്ലം: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കൊല്ലം വിക്ടോറിയ ആശുപത്രിയിൽ മേയർ വി. രാജേന്ദ്ര ബാബു നിർവഹിച്ചു. ജില്ലയിലെ വിവിധ ആശുപത്രികൾ, അംഗൻവാടികൾ, റെയിൽവേ, ബസ് സ്റ്റേഷനുകൾ, കുടുംബക്ഷേമ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട 1600ഓളം ബൂത്തുകളിലാണ് പ്രതിരോധ മരുന്ന് നൽകിയത്. മരുന്ന് വിതരണത്തിന് 42 ട്രാൻസിറ്റ് ബൂത്തുകളും 44 മൊബൈൽ ടീമുകളും സജ്ജമാക്കിയിരുന്നു. ജില്ലയിൽ അഞ്ചുവയസ്സിൽ താഴെയുള്ള 1,88,424 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. മാർച്ച് 12നും 13നും വാക്സിൻ നൽകുന്നതിനായി പ്രത്യേക പരിശീലനം നേടിയ വളൻറിയർമാർ ഭവന സന്ദർശനം നടത്തും. ഉദ്ഘാടന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷതവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി.വി. ഷേർളി മുഖ്യപ്രഭാഷണം നടത്തി. കോപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ, പോളിയോ േപ്രാഗ്രാം നിരീക്ഷകൻ അനിൽകുമാർ, കോർപറേഷൻ കൗൺസിലർ എ.കെ. ഹഫീസ്, ഡോ. മണികണ്ഠൻ, ഡോ. ഹരികുമാർ, ഡോ. അനു പ്രകാശ്, ഡോ. ജയ, ഡോ. മിനി, ഡോ. സൈജു ഹമീദ്, ഡോ. മനോജ് മണി, ഡോ. വി. ശശിധരൻപിള്ള, ഡോ. കൃഷ്ണവേണി, എം. റമിയാ ബീഗം എന്നിവർ പങ്കെടുത്തു. സൗജന്യ പരിശീലനം കൊല്ലം: ജില്ല നെഹ്റു യുവ കേന്ദ്ര നെറ്റിപ്പട്ട നിർമാണത്തിൽ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ 9446123778 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.