ബി.ജെ.പിക്കെതിരെ മതനിരപേക്ഷ െഎക്യനിര കെട്ടിപ്പടുക്കണം -കെ. പ്രകാശ്ബാബു കൊല്ലം: ബി.െജ.പി ഭരണത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് സി.പി.െഎ ദേശീയ കൗൺസിൽ അംഗം കെ. പ്രകാശ്ബാബു. കൊല്ലം ബീച്ച് റോഡിൽ സി.പി.െഎ പാർട്ടി കോൺഗ്രസിെൻറ സംഘടന പ്രവർത്തനങ്ങൾക്ക് സ്ഥാപിച്ച സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിമ തകർത്തതുകൊണ്ട് ലെനിെൻറ സ്മരണയെ ഇല്ലായ്മചെയ്യാൻ സംഘ്പരിവാറിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലെനിെൻറ സ്മരണാർഥമുള്ള ഓർമ മരം നടീലും കെ. പ്രകാശ് ബാബു നിർവഹിച്ചു. പി. രഘുനാഥൻ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം എ. രാജീവ്, പ്രഫ. വെളിയം രാജൻ, ജി. ലാലു, ആർ. വിജയകുമാർ, എ. ബിജു, വിനീത വിൻസെൻറ്, എസ്. മനോജ്, എ.ആർ. സവാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.